MORNING INSPIRA....✍📆_ *31.05.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ആവർത്തനം (Deuteronomy) 22 = ദേശത്ത് നിന്ന് ദോഷം നീക്കിക്കളയുവിൻ.
➡ സദൃശവാക്യങ്ങൾ (Provebs ) 2 = ജ്ഞാനം അന്വോഷിക്കുന്നതിനുള്ള പ്രതിഫലം.
➡ മർക്കൊസ് (Mark) 4: 1 - 9 = വിതെക്കുന്നവന്റെ ഉപമ.
➡ 2 കൊരിന്ത്യർ (2 Cor) 3: 1 - 18 = പുതിയനിയമത്തിന്റെ ശുശ്രൂഷകന്മാർ.
*🎯 തീരുമാനങ്ങളിൽ ഖേദം*
ഡിസംബർ 31 ന് നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ ആവർത്തനവിരസത തോന്നിപ്പിക്കുന്ന സാക്ഷ്യവാചകമാണ് "കഴിഞ്ഞ വർഷം ഞാൻ എടുത്ത പല തീരുമാനങ്ങളും നടപ്പിലാക്കാൻ സാധിക്കാത്തതിൽ എനിക്ക് വലിയ ഖേദമുണ്ട്" എന്നത്. വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ എടുത്ത തീരുമാനം പരിപൂർണ്ണമായി നടപ്പിലാക്കാൻ കഴിയാത്തതിൽ പശ്ചാത്തപിക്കാൻ മനസ്സുണ്ടെങ്കിൽ വീണ്ടും പരിശ്രമിക്കാൻ തയാറാണെങ്കിൽ കരുണാമയനായ ദൈവം തീർച്ചയായും ക്ഷമിക്കും. എന്നാൽ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നറിയേണ്ടേ? അടുത്ത സാക്ഷ്യത്തിലെങ്കിലും നമുക്കിത്തരം വാക്കുകൾ ആവർത്തിക്കാതിരിക്കേണ്ടേ?
യേശു പറഞ്ഞു "വിത്ത് പറസ്ഥലത്ത്, ഏറെ മണ്ണിലാത്തിടത്തു വീണതിനാൽ മുളച്ചെങ്കിലും വളരാനും ഫലം കായ്ക്കാനും കഴിയാതെ ഉണങ്ങിപ്പോയി" എന്ന്. അതേ, നമ്മുടെ തീരുമാനങ്ങൾ വചനം കേട്ടപ്പോൾ ഉണ്ടായ ആവേശത്തിൽ പ്രാരംഭ ശൂരത്വം പോലെ എടുത്തതാണ് അവ നടപ്പിലാക്കാൻ സാധിക്കാത്തതിൻ്റെ കാരണം. ആകയാൽ ഈ പ്രശ്നത്തിന് പരിഹാരം ഹൃദയത്തെ വചനത്തിന് വേരിക്കാനും വളരാനും പര്യാപ്തമായ രീതിയിൽ സജ്ജമാക്കുക എന്നതു മാത്രമാണ്. ഹൃദയത്തിൽ മുളയ്ക്കുന്ന നാമ്പുകൾ ഉഷ്ണത്തെ അതിജീവിച്ച് വളതട്ടെ!
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment