MORNING INSPIRA....✍📆_ *24.05.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ആവർത്തനം (Deuteronomy) 15 = വിമോചന വർഷം.
➡ സങ്കീർത്തനങ്ങൾ (Psalms ) 140 - 142 = ഒരു ഭക്തന്റെ പ്രാർത്ഥന.
➡ മർക്കൊസ് (Mark) 2: 13 - 14 = യേശു ലേവിയെ വിളിക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 16: 13 - 20 = പ്രബോധനങ്ങൾ, ഉപസംഹാരം.
*🎯 അനുസരിക്കാനുള്ള ആഹ്വാനം അനുസരിക്കുന്നവയെ സാക്ഷിനിറുത്തി*
യേശുക്രിസ്തു ഐഹികശുശ്രൂഷയിൽ പ്രസംഗവേദിയായി പലതവണ ഉപയോഗിച്ചിട്ടുള്ള സ്ഥലമാണ് കടൽക്കര. നയനമനോഹാരിത തുളുമ്പുന്ന തിരമാലകളിലേയ്ക്ക് ജനത്തിൻ്റെ ശ്രദ്ധ പോകാൻ സാദ്ധ്യതയുളളപ്പോൾ എന്തുകൊണ്ടാണ് യേശു ഉപദേശങ്ങൾ നല്കുന്നതിനായി ഈ സ്ഥലം തിരഞ്ഞെടുത്തത്? സാധാരണ ചലിക്കുന്ന വസ്തുക്കൾ പോലും പ്രസംഗവേദികളിൽ ആരും വെയ്ക്കാറില്ലല്ലോ?
യേശുവിൻ്റെ ശ്രോതാക്കൾ കൂടുതലും യെഹൂദന്മാരായിരുന്നു. പഴയനിയമ ഗ്രന്ഥങ്ങളെ വായിച്ചും പ്രസംഗിച്ചും കേട്ടറിയുന്നവർ. മന്ദമായി തീരത്തെ തഴുകുന്ന തിരകളെയും വരവിൻ്റെ ആക്കത്തിൽ എല്ലാം നശിപ്പിക്കും എന്ന് തോന്നിപ്പിക്കും എങ്കിലും കരയിൽ വന്നില്ലാതാകുന്ന ഭീമൻ തിരമാലകളെയും കാണുമ്പോൾ അവരുടെ ശ്രദ്ധ പോകുകയല്ല മറിച്ച് അവർക്ക് ലഭിച്ച ആദ്യ പുസ്തകമായ ഇയ്യോബിൽ പറഞ്ഞിരിക്കുന്ന "ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു. ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും" (38:10-11) എന്ന വാക്യവും ദൈവം സമുദ്രത്തിന്നു അതിർ വെച്ചിരിക്കുന്നു എന്ന ശലോമോൻ്റെ സന്ദേശവും (സദൃശവാക്യങ്ങൾ 8:29) ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു എന്ന
സങ്കീർത്തന ഭാഷ്യവും (104:9) "ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല" (5:22) എന്ന യിരെമ്യാവിലൂടെയുള്ള ദൈവത്തിൻ്റെ വെളിപ്പെടുത്തലും ബോദ്ധ്യമാകും.
അതേ, കടലിൻ്റെ സൗന്ദര്യത്തെ സാക്ഷി നിറുത്തി ഉപദേശങ്ങൾ നല്കുമ്പോൽ ആ കടൽ മൗനമായി ഞങ്ങൾ ഈ ഉപദേഷ്ടാവിനെ അനുസരിക്കുന്നു എന്ന്
സാക്ഷ്യപ്പെടുത്തിന്നുണ്ടായിരുന്നു. യേശു അനുസരിക്കാനുള്ള ആഹ്വാനം നല്കിയത് അനുസരിക്കുന്നവയെ സാക്ഷിനിറുത്തിയാണ്.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment