23 May, 2020

MORNING INSPIRA....✍📆_ *23.05.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ആവർത്തനം (Deuteronomy) 14 = ഭക്ഷിക്കാവുന്നതും ഭക്ഷിക്കരുതാത്തതുമായ മൃഗങ്ങൾ, ദശാംശം.
➡ സങ്കീർത്തനങ്ങൾ (Psalms ) 139 = സർവ്വ - ശക്തനും - ജ്ഞാനിയും - വ്യാപിയുമായ ദൈവം.
➡ മർക്കൊസ് (Mark) 2: 1 - 12 = യേശു പക്ഷവാദക്കാരനെ സൗഖ്യമാക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 16: 1 - 12 = പൌലൊസ് കൊരിന്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറയുന്നു.

*🎯 സാഹസീകത*

     ഡോക്ടറുടെ ആവശ്യം അനിവാര്യമായ രോഗികളെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനുള്ള ഉദ്യമത്തിൽ സാധരണ മനുഷ്യരും പ്രത്യേകിച്ച് ആംബുലൻസ് ഡ്രൈവർമാരും സാഹസീകത കാണിക്കാറുണ്ട്. അത്തരം സാഹസീകതകൾക്ക് പിന്നിൽ ജീവൻ്റെ വിലയുണ്ട്. എന്നാൽ സാധരണ രോഗിയെയാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നതെങ്കിൽ ആരും സാഹസീകരാറില്ല. അവരുടെ ജീവന് അപകടം ഇല്ലാത്തതിനാലും ഡോക്ടറുടെ സേവനം ലഭിക്കണം എന്ന ലക്ഷ്യം മാത്രമുള്ളതിനാലും സാഹസികതയുടെ ആവശ്യവുമില്ല.

   നാം ഇന്ന് വായിച്ച സംഭവത്തിൽ കഫർന്നഹൂമിലെ ആ രോഗി ഏതാനും നിമിഷങ്ങൾക്ക് മുമ്പ് എവിടുന്നെങ്കിലും വീണോ സ്ട്രോക്ക് വന്നോ അത്യാസന്നനിലയിൽ അത്യാഹിത സഹായം ആവശ്യമായി വന്നയാളല്ല. പക്ഷവാതരോഗിയാണ്. അർത്ഥാൽ ചില നാളുകളായി കിടപ്പിലാണ്. ആകയാൽ യേശുവിനരികിലേയ്ക്ക് ആ വ്യക്തിയെ കൊണ്ടുവന്ന നാലുപേർക്ക് 3 സാദ്ധ്യതകൾ ഉണ്ടായിിരുന്നു,

1) യേശുവിനോടു രോഗിയെക്കുറിച്ച് പറയുക-  അനായാസകൃതം.
2) യേശുവിനെ രോഗിയുടെ അടുക്കലേയ്ക്ക് കൊണ്ടു പോകുക
3) പ്രസംഗം തീരും വരെ കാത്തിരിക്കുക.

    പക്ഷേ, അവർ തിരഞ്ഞെടുത്തത് ഇവ മൂന്നുമല്ല, രോഗിയെ ചുമന്ന് യേശുവിൻ്റെ അടുക്കൽ കൊണ്ടുവരിക. മേൽക്കൂര നീക്കി അതീവ ശ്രദ്ധയോടെ കിടക്കയോടെ അദ്ദേഹത്തെ യേശുവിൻ്റെ മുന്നിലേയ്ക്കിറക്കുക.

     ദൈവജനമേ, അനായാസമായ സാദ്ധ്യതകളെ തിരഞ്ഞെടുക്കാതെ അദ്ധ്വാനവും അപകടസാധ്യതകളുമുള്ള സാഹസീകത കാണിക്കാൻ അവർ തയ്യാറായി. അതുകൊണ്ട് യേശു കർത്താവ് അവരുടെ വിശ്വാസം കണ്ട് ആ രോഗിക്ക് പാപമോചനവും സൗഖ്യവും നല്കി (വാ 5). മറ്റുളളവരുടെ മാനസാന്തരത്തിനും സൗഖ്യത്തിനുമായി സാഹസികരാകാൻ നാം സന്നദ്ധരോ?


_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...