30 April, 2020

 MORNING INSPIRA....✍📆_ *30.04.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ സംഖ്യാപുസ്തകം (Numbers) 27 = മോശെയ്ക്ക് പിൻഗാമിയായി യോശുവ നിയമിക്കപ്പെടുന്നു.
➡ സങ്കീർത്തനങ്ങൾ (Psalms ) 104 =  ദൈവം തന്റെ സൃഷ്ടികളെ പരിപാലിക്കുന്നു.
➡ മത്തായി (Matthew) 26: 36 - 46 = യേശു ഗത്ത്ശെമന തോട്ടത്തിൽ.
➡ 1 കൊരിന്ത്യർ (1 Cor) 5: 1 - 13 = ദുർന്നടപ്പുകാരന് എതിരെയുള്ള നടപടി.

                   *🎯  ദൂരം കൊണ്ടടുത്ത്*

      യേശുവിൻ്റെ പീഡകൾ ആരംഭിച്ച സ്ഥലമാണ് ഗത്ത്ശെമന തോട്ടം. അവിടെ യേശുവും ശിഷ്യന്മാരും മൂന്ന് ദൂരങ്ങളിലായിരിക്കുന്നത് ദർശിക്കാനാകും.

     ഗത്ത്ശെമന തോട്ടത്തിൽ പ്രവേശിച്ചതോടെ യേശു  അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമാസ്, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, തദ്ദായി, ശിമോൻ എന്നിവരെ  "ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ" എന്നു പറഞ്ഞു (മത്തായി 26:36) ഒരിടത്ത് ഇരുത്തിയശേഷം പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി അല്പം കൂടെ മുമ്പോട്ട് ചെന്ന് "എന്നോടുകൂടെ ഉണർന്നിരിക്കുവിൻ" എന്ന് പറഞ്ഞ് അവരെയും ഒരിടത്ത് ഇരുത്തിയശേഷം അല്പം മുമ്പോട്ടു ചെന്ന് കവിണ്ണുവീണ് പ്രാർത്ഥിക്കാൻ തുടങ്ങി.

      ഇപ്പോൾ യേശുവും ശിഷ്യന്മാരും ഒരു തോട്ടത്തിലെ മൂന്ന് സ്ഥലങ്ങളിലായാണ് ഇരിക്കുന്നത്. യേശുവിനോടുള്ള ദൂരത്തിൽ കുറവുള്ളത് പത്രോസിനും യാക്കോബിനും യോഹന്നാനും ആണ്. എന്നാൽ അവർ അടുത്തിരുന്നത് ദൂരം കൊണ്ട് മാത്രമാണ് മനസ്സുകൊണ്ടല്ല. കാരണം യേശുവിൻ്റെ ആഗ്രഹത്തിൽ നിന്നും കല്പനയിൽ നിന്നും അകന്ന് അവർ ഉറക്കത്തിലേയ്ക്ക് വഴുതി വീണിരുന്നു.

     ഇന്ന് പലരും ദൈവത്തോടുള്ള ബന്ധത്തിലും കുടുംബത്തോടുള്ള ബന്ധത്തിലും ദൂരം കൊണ്ട് മാത്രം അടുത്തവരും മനസ്സുകൊണ്ടകന്നവരുമാണ്. ഈ ലോക്ക് ഡൗൺ ദിവസങ്ങളിൽ മനസ്സുകൾ തമ്മിലുള്ള അകലം കുറയട്ടെ. ബന്ധങ്ങളെ പുനർജീവിപ്പിക്കാനും പുനരുദ്ധരിക്കാനും നമുക്ക് സാധിക്കട്ടെ.


_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...