29 April, 2020

 MORNING INSPIRA....✍📆_ *29.04.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ സംഖ്യാപുസ്തകം (Numbers) 26 = രണ്ടാമത്തെ ജനസംഖ്യയെടുപ്പ്.
➡ സങ്കീർത്തനങ്ങൾ (Psalms ) 103 = നന്മകൾക്കായി യഹോവയെ സ്തുതിക്കുന്നു.
➡ മത്തായി (Matthew) 26: 31 - 35 = ശിഷ്യന്മാർ ഇടറുന്നകാര്യം യേശു പ്രവചിക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 4: 1 - 21 = ക്രിസ്തുവിന്റെ അപ്പോസ്തലന്മാർ.       

                     *🎯 ഈ രാത്രി*

       യേശുവിൻ്റെ ശിഷ്യന്മാരിൽ യൂദാ ഈസ്കര്യോത്താവു കഴിയാഞ്ഞാൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ ലഭിച്ചിട്ടുള്ള ശിഷ്യനാണ് പത്രോസ്. യേശുവിനെ തള്ളിപ്പറഞ്ഞതാണ് അദ്ദേഹം ചെയ്ത എറ്റവും വലിയ കുറ്റം.

     പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതിൽ സാഹചര്യങ്ങളുടെ സമ്മർദ്ധത്തിന് വലിയൊരു പങ്ക് ഉണ്ട് എന്ന് നമുക്ക് ഒരുപക്ഷേ ആ സംഭവങ്ങൾ വായിക്കുമ്പോൾ തോന്നാം. എന്നാൽ ആ സാഹചര്യങ്ങളിലേയ്ക്ക് എത്തിപ്പെടും മുമ്പ് ആ രാത്രി വളരെ പ്രധാനപ്പെട്ട രാത്രിയാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. മാത്രമല്ല ആ രാത്രി താൻ വിശ്വസ്തനായി കൂടെയിരിക്കും മരിക്കേണ്ടി വന്നാലും കർത്താവേ അങ്ങയേ പിരിയില്ല എന്ന വാഗ്ദാനവും ചെയ്തതുമാണ്.

    എന്നാൽ ആ രാത്രിയിൽ യേശു നല്കിയ മുന്നറിയിപ്പും താൻ എടുത്ത തീരുമാനവും മറന്നതാണ് പത്രോസ് യേശുവിനെ തള്ളിപ്പറയാനുള്ള കാരണം. നാമും ആയിരിക്കുന്നത് രാത്രിയിലാണ്, ഉദയനക്ഷത്രം ഉദിച്ചിട്ടുണ്ട് എങ്കിലും പകലായിട്ടില്ല. ദൈവാത്മാവ് നമ്മേ ഓർമ്മിപ്പിക്കുന്നത് "രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക" (റോമർ 13:12) എന്നാണ്. നാം പാർക്കുന്ന ഈ രാത്രി പ്രധാനപ്പെട്ടതാണ്, തളരാനും തള്ളിപ്പറയാനും സാധ്യതകൾ ഉണ്ട്. മുന്നറിയിപ്പുകളെ അവഗണിക്കാതെ വെളിച്ചത്തിൻ്റെ ആയുധവർഗ്ഗം ധരിച്ച് രക്ഷ പ്രാപിച്ചപ്പോൾ എടുത്ത തീരുമാനത്തോട് പൂർണ്ണ വിശ്വസ്തത കാണിക്കാം.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം.*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...