➡ ലേവ്യപുസ്തകം (Leviticus ) 21 = പുരോഹിതന്മാർക്കുള്ള നിയമങ്ങൾ.
➡ സങ്കീർത്തനങ്ങൾ (Psalms ) 46 - 48 = ദൈവം: ന്യായാധിപൻ, മഹാരാജാവ്, നിത്യൻ.
➡ മത്തായി (Matthew) 20: 29 - 34 = യേശു രണ്ട് കുരുടന്മാരെ സൗഖ്യമാക്കുന്നു.
➡ റോമർ (Romans) 7: 1 - 6 = ന്യായപ്രമാണവും സ്വാതന്ത്ര്യവും.
വർണ്ണങ്ങളുടെ ലോകത്തേയ്ക്ക് ബർത്തിമായി പിറന്ന് വീണത് അന്ധകാരത്തെ
അറിയുവാനുള്ള കഴിവുമായിട്ടായിരുന്നു. അതുകൊണ്ട് പ്രസവം എടുത്ത വയറ്റാണ്ടി
മുതൽ സന്ദർശനത്തിന് എത്തിയ സകലരിൽ നിന്നും ജീവിതവഴിത്താരയിൽ സന്ധിച്ചവരിൽ
നിന്നും അവൻ സഹതാപം ആവോളമറിഞ്ഞു. ഇന്ദ്രിയങ്ങളിൽ ഒന്ന്
പ്രവർത്തിക്കാതിരുന്നതിനാൽ ജനിച്ചനാൾ മുതൽ ഉദരത്തിൽ വെച്ച് തന്നെ
പ്രവർത്തനമാരംഭിച്ച കാത് അവൻ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിച്ചു. മുന്നിൽ കുഴിയാണ്
ഇനി നടക്കരുത്, ഇടതുവശത്ത് മതിലുണ്ട് ഇടിക്കരുത്, അടുത്തത് സ്റ്റെപ്പാണ് ശ്രദ്ധിക്കണം,
തൊട്ടു പിന്നിൽ കസേരയാണ് ഇരുന്നോളു, ഇതാ വെള്ളം കൈകഴുകു, ഇത് ഭക്ഷണമാണ്
കഴിക്കു തുടങ്ങി നിരവധി നിർദ്ദേശങ്ങൾ കാതിനു സുപരിചിതമായി.

സ്വന്തം കാര്യങ്ങൾക്കായി സ്വയം പ്രവർത്തിക്കണം എന്ന അവസ്ഥ വന്നപ്പോഴാണ് അവൻ
വീട് വിട്ടിറങ്ങിയത്. പാതിവഴിയിൽ എവിടെവേച്ചോ ഒരു സഹചാരിയെയും അവനു ലഭിച്ചു.
തന്നെപ്പോലെ തന്നെ അവനും കുരുടനായിരുന്നതിനാൽ അവന്റെ അനുഭവവും
മറ്റൊന്നായിരുന്നില്ല. ഇരുവരും യെരിഹോ പട്ടണത്തിലും വഴിയിലുമായി ഭിക്ഷയാചിച്ച്
മുന്നോട്ട് പോകവേ ഒരുദിവസം ഇന്നുവരെ കേട്ടിട്ടില്ലാത്ത പുതിയ ഒരു നിർദ്ദേശം
അവരുടെ കാതുകളിലേയ്ക്ക് പതിച്ചു "മിണ്ടാതിരിക്കുവിൻ"

സഹതാപം കലരാത്ത ഈ കർശന നിർദ്ദേശം ലഭിച്ചതിന് കാരണക്കാർ അവർ തന്നെയാണ്
. യേശു അതുവഴി പോകുന്നുണ്ട് എന്നറിഞ്ഞിട്ട് അവർ ''വല്ലതും തരണേ" എന്ന സ്ഥിരം പല്ലവി
പാടാതെ ''കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു
നിലവിളിച്ചതാണ് കാരണം (മത്തായി 20:30).

ഈ ലോകം ഇങ്ങനെയാണ്. നാം നമ്മുടെ താത്ക്കാലിക ആവശ്യങ്ങളെക്കാൾ നമ്മുടെ
സ്ഥായിയായ ആവശ്യങ്ങൾക്കായി ശബ്ദം ഉയർത്തിയാൽ നമ്മുടെ സംശയങ്ങളെ ചോദിച്ചാൽ
നാം ഇന്നുവരെ കേട്ടിട്ടില്ലാത്ത പല നിർദ്ദേശങ്ങളും കേൾക്കേണ്ടിവരും. പക്ഷേ, തളരരുത്.
ബർത്തിമായിയും അവന്റെ കൂട്ടുകാരനും തളർന്നില്ല. അവർ കുറച്ചുകൂടെ ശബ്ദത്തിൽ
അവരുടെ ആവശ്യം ഉന്നയിച്ചു. കേൾക്കേണ്ടവൻ അത് കേൾക്കുകയും
അവർക്ക് കാഴ്ച്ച ലഭിക്കുകയും ചെയ്തു.

Morning Inspira - വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794
No comments:
Post a Comment