31 March, 2020

 MORNING INSPIRA....✍📆_ *31.03.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ലേവ്യപുസ്തകം (Leviticus ) 22 = പുരോഹിതന്മാർക്കുള്ള നിയമങ്ങളും പ്രസാദകരമല്ലാത്ത യാഗങ്ങളും.
➡ സങ്കീർത്തനങ്ങൾ (Psalms ) 49 =  മനുഷ്യന്റെ വീണ്ടെടുപ്പ്.
➡ മത്തായി (Matthew) 21: 1 - 11 = യേശുവിന്റെ യെരുശലേമിലേക്കുള്ള വിജയ പ്രവേശനം.
➡ റോമർ (Romans) 7: 7 - 12 = ഉള്ളിൽ വസിക്കുന്ന പാപം.

*🎯 ഞാൻ ഒന്ന് ആലോചിക്കട്ടെ*

   "എന്റെ പ്രിയസഹോദരരേ, നിങ്ങള്‍ സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരായിരിക്കണം" (യാക്കോബ്‌ 1 : 19) എന്ന യാക്കോബിന്റെ ഉപദേശവും "ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പ്‌ ഉത്തരം പറയുന്നത്‌ ഭോഷത്തവും മര്യാദകേടുമാണ്‌ (സുഭാഷിതങ്ങള്‍ 18 : 13) എന്ന ശലോമോന്റെ കണ്ടെത്തലും തീരുമാനം എടുക്കുന്നതിനെക്കുറിച്ചാണ് എന്ന തിരച്ചറിവായിരിക്കാം പലരിൽ നിന്നും "ഞാൻ ഒന്ന് ആലോചിക്കട്ടെ" എന്ന വാചകം നാമാവർത്തിച്ച് കേൾക്കാനുള്ള കാരണം.

      ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് ആലോചിക്കേണം എന്നതിന് തർക്കമില്ല അലോചിച്ചേ തീരുമാനം എടുക്കാവു എന്നതിനോട് എതിർപ്പുമില്ല. എന്നാൽ ആത്മീയ കാര്യങ്ങൾക്കായി തീരുമാനം എടുക്കുന്നതിന്, പ്രത്യേകിച്ച് കുടുംബ പ്രാർത്ഥന, സ്നേഹസൽക്കാരം, ദൈവത്തിന് കൊടുക്കുക തുടങ്ങിയവയ്ക്ക് ആലോചിക്കേണ്ട കാര്യമുണ്ടോ? "സർവ്വവും യേശുനാഥനായി സമർപ്പണം ചെയ്തിടുന്നു സ്നേഹമോടെ ഞാൻ" എന്ന ഗാനം പാടുന്നവരല്ലേ നമ്മൾ". ആ പാട്ടിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ദൈവീക കാര്യങ്ങൾക്കായി ഞാൻ തയാറാണ് എന്നല്ലെ പറയേണ്ടത്.

      യേശു തനിക്ക് യെരുശലേമിലേയ്ക്ക് പോകുവാനുള്ള കഴുതകുട്ടിയെ കൊണ്ടുവരുവാനായി ശിഷ്യന്മാരെ അയച്ചപ്പോൾ അവരോടു പറഞ്ഞത് "നിങ്ങൾ കഴുതകുട്ടിയെ അഴിക്കുമ്പോൾ നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും എന്നാണ്" (മത്തായി 21:3).

     അതേ, ആത്മീക വിഷയങ്ങൾക്കായി പ്രത്യേകിച്ച് ദൈവത്തിന് കൊടുക്കുന്ന കാര്യത്തിൽ ആലോചനയുടെ ആവശ്യമില്ല. യേശുവിന് ആവശ്യമാണ് എന്നറിഞ്ഞാൽ തലക്ഷണം കൊടുക്കുക. ആലോചന അമാന്തിക്കുന്നതിനും അരുളപ്പാട് അലക്ഷ്യമാക്കുന്നതിനും ഇടയാക്കാം.


_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...