15 March, 2020
MORNING INSPIRA....✍📆_ *15.03.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ലേവ്യപുസ്തകം (Leviticus ) 6 = യാഗങ്ങളുടെ പ്രമാണം.
➡ സങ്കീർത്തനങ്ങൾ (Psalms ) 22 = അരിഷ്ടന്റെ നിലവിളിയും സ്തുതിഗീതവും.
➡ മത്തായി (Mathews) 17: 1 - 13 = മറുരൂപപ്പെടൽ.
➡ അപ്പോസ്തല. ( Acts) 28: 1 - 15 = പൗലൊസും സഹയാത്രികരും മെലിത്ത ദ്വീപിൽ.
*🎯 മരണാനന്തരം ആഗ്രഹം സഫലമായി*
ആഗ്രഹങ്ങൾക്കും ആശകൾക്കും പൂർണ്ണവിരാമം ഇട്ടുകൊണ്ട് മനുഷ്യന്റെ മേൽ മരണം എന്നും ജയം കൊണ്ടാടുകയാണ്. പലരും മരിച്ചു കഴിയുമ്പോൾ അവരുടെ പ്രിയപ്പെട്ടവർ സാധരണയായി പറഞ്ഞു കേൾക്കാറുള്ളത് "അദ്ദേഹത്തിന്/അവർക്ക് ഇന്ന സ്ഥലത്ത് പോകണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, സാധിച്ചില്ലല്ലോ?" എന്നാണ്. ഒരു പക്ഷേ മരണം ഏറ്റവും കൂടുതൽ വിഫലമാക്കിയ ആഗ്രഹം ആരെയെങ്കിലും കാണണം അല്ലെങ്കിൽ ഏതെങ്കിലും സ്ഥലങ്ങളിൽ പോകണം എന്നുള്ളതായിരിക്കാം.
മോശെ, ഓർമ്മ വച്ച നാൾ മുതൽ സ്വന്തം മാതാവിൽ നിന്ന് പിതാക്കന്മാർ വസിച്ച പാലും തേനും ഒഴുകുന്ന നാടിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ ആ കുഞ്ഞു മനസ്സിൽ ആ നാട് കാണണമെന്നും അവിടെ പോകണമെന്നും ഒക്കെയുള്ള ആഗ്രഹം മെട്ടിട്ടു. നാല്പതാമത്തെ വയസ്സിൽ ഒരു ചെറിയ ശ്രമം അതിനായി നടത്തുകയും ചെയ്തു. എന്നാൽ അത് വിഫലമായി എന്നു മാത്രമല്ല വലിയ പ്രശ്നങ്ങളെയും സമ്മാനിച്ചു. അങ്ങനെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും ഉപേക്ഷിച്ച് അദ്ദേഹം അന്യദേശത്ത് കുടുംബവും കുട്ടികളുമായി ഒതുങ്ങി.
എൺപതാം വയസ്സിൽ സ്വന്തം ആടുകളുടെ പ്രാണാനുഭവം അറിഞ്ഞ് അവയ്ക്ക് ആഹാരത്തിനായി പർവ്വതങ്ങളിൽ പരതവേ സർവ്വശക്തനായ ദൈവം അദ്ദേഹത്തെ തന്റെ ജനത്തിന്റെ വീണ്ടെടുപ്പുകാരനും അവരെ കനാൻ ദേശത്തേയ്ക്ക് നയിക്കുന്ന നായകനുമായി തിരഞ്ഞെടുത്തു. അങ്ങനെ വാർദ്ധക്യത്തിൽ മോശെയുടെ ആഗ്രഹങ്ങൾ വീണ്ടും തളിർത്തു. അന്നു മുതൽ വീണ്ടും വീണ്ടും അമ്മ പറഞ്ഞ് തന്ന കഥകളും അറിവിലൂടെ സാമ്പാധിച്ച കാര്യങ്ങളും കേർത്തിണക്കി തന്റെ ആഗ്രഹസാഫല്യത്തിനായി അദ്ദേഹം കാത്തിരുന്നു, ഏല്പ്പിച്ച ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ തീർത്തു, അഹങ്കാരികളായ ജനത്തെ സഹിച്ചു. ഏകലക്ഷ്യം കനാനിൽ എത്തണം എന്നതായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ജീവിതത്തിൽ വന്ന ഒരു പാപം കാനാനിൽ പോകണം എന്ന ആഗ്രഹത്തിന് തടസ്സമായി. ദൈവം അവനോടു പറഞ്ഞത് "നീ ദേശത്തെ നിന്റെ മുമ്പിൽ കാണും; എങ്കിലും ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല (ആവർത്തനപുസ്തകം 32:52) എന്നാണ്.
അതേ പിസ്ഗ മലമുകളിൽ കനാൻ ദേശത്തെ കാണുകയും അവിടെ പ്രവേശിക്കാൻ കഴിയാതെ ആ മഹത് വ്യക്തി മരണത്തിന് കീഴ്പ്പെടുകയും ചെയ്തു.
മരണം കൊണ്ട് മോശെയുടെ യുഗം അവസാനിച്ചു. എന്നാൽ അവന്റെ ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ച് കനാൻ ദേശത്തിന്റെ മണ്ണിൽ രൂപാന്തരപ്പെട്ടപ്പോൾ മോശെയും തേജസ്സിൽ ആ മലയിലേയ്ക്ക് ഇറങ്ങി വന്നു (മത്തായി 17:3). അതേ ജീവിച്ചിരുന്നപ്പോൾ ആഗ്രഹിച്ചിട്ടും പോകാൻ കഴിയാത്ത സ്ഥലത്ത് മോശെ മരണാനന്തരം പ്രവേശിച്ചു, ദൈവം പ്രവേശിപ്പിച്ചു. ഒരു പാട്ടുകാരൻ ഇങ്ങനെ പാടിയിട്ടുണ്ട് "നീലാകാശവും കടന്ന് ഞാൻ പോകും, എന്റെ യേശു വസിക്കും നാട്ടിൽ" നീലാകാശത്തിന്റെ കീഴിൽ സീമകളും സാഹചര്യങ്ങളും വിലങ്ങുതടിയായ പല സ്ഥലങ്ങളും ഉയരത്തിലിരുന്ന് അന്ന് നാം കാണും നമ്മുടെ ആഗ്രഹങ്ങളും അന്ന് സഫലമാകും.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം. *
Subscribe to:
Post Comments (Atom)
പ്രഭാത ധൃാന ചിന്തകൾ
MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം (2 chronicles) 36 = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...
-
MORNING INSPIRA....✍📆_ *02.10.20.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 1 രാജാക്കന്മാർ (1 Kings) 17 = ഏലിയാവിനെ പോഷിപ്പിക്കുന്ന ദൈവം. ➡ യി...
-
*02.11.20.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 1 ദിനവൃത്താന്തം (1 chronicles) 1 = ആദാം മുതൽ ഏദോമ്യ പ്രഭുക്കന്മാർ വരെ. ➡ യെഹെസ്കേൽ (Ezekie...
No comments:
Post a Comment