14 March, 2020

വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ പുറപ്പാട് (Exodus ) 24 - 25 =ഉടമ്പടി ഉറപ്പിച്ച് സമാഗമനകൂടാരത്തെക്കുറിച്ചുള്ള കല്പന നൽകുന്നു. ➡ ഇയ്യോബ് (Job)34 = എലിഹൂ ഇയ്യോബിനെ കുറ്റപ്പെടുത്തുന്നു. ➡ മത്തായി (Mathews) 13: 36 - 43 = യേശു വയലിലെ കളയുടെ ഉപമ വിശദീകരിക്കുന്നു. ➡ അപ്പോസ്തല. ( Acts) 20: 6 - 12 = പൗലൊസ് ത്രൊവാസിൽ.       *🎯  കളയിൽ വെളിപ്പെട്ട കാര്യം* കർത്താവായ യേശു ക്രിസ്തു കളയുടെ ഉപമ വിശദീകരിച്ചതിലൂടെ വലിയൊരു അപകട സാധ്യതയെയാണ് നമുക്കു മുമ്പിൽ വരച്ച് കാണിച്ചിരിക്കുന്നത്. നാം പാർക്കുന്ന ഈ ലോകം ശാശ്വതമല്ല. ഒരുനാൾ ഇത് അവസാനിക്കും. അത് സംഭവിക്കുക ഒരു ന്യായവിധിയോടെ ആയിരിക്കും, അന്ന് ദൈവം ന്യായം വിധിക്കുക പുതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ട് തരം പുത്രന്മാരാണ് അവനിയിൽ ഉള്ളത്. ഒന്ന്, ദൈവത്തിന്റെ പുത്രന്മാർ മറ്റൊന്ന് പിശാചിന്റെ (ദുഷ്ടൻ) പുത്രന്മാർ. മനുഷ്യർ എല്ലാവരും പാപികളായതിനാൽ പിശാചിന്റെ പുത്രന്മാരാണ്. എന്നാൽ ആരെല്ലാം മനുഷ്യപുത്രനായ യേശു ക്രിസ്തുവിനെ കർത്താവായി അംഗീകരിക്കുന്നുവോ അവർക്ക് പിശാചിന്റെ മകൻ എന്ന അവസ്ഥയിൽ നിന്ന് ദൈവമകൻ എന്ന പദവിയിലേയ്ക്ക് ആയിത്തീരാൻ കഴിയും. അങ്ങനെ ആയിത്തീർന്നവരാണെങ്കിൽ അന്ന് പിതാവിന്റെ രാജ്യമായ സ്വർഗ്ഗത്തിലേയ്ക്കു പ്രവേശനം സാധ്യമാകും. ഇനി അത്തരത്തിൽ ഒരു തീരുമാനം എടുത്ത് നമ്മുടെ ജീവിതം ക്രമപ്പെടുത്താതെ ഇരുന്നാൽ ദുഷ്ടന്റെ പുത്രന്മാരായി തുടരുന്നതിനാൽ നിത്യനരകം എന്ന തീ ചൂളയിലേയ്ക്ക് തള്ളപ്പെടും. പ്രിയരേ, വലിയ ഗൗരവമുള്ള കാര്യമാണിത്. ആകയാൽ നാം ആരുടെ പുത്രന്മാർ ആകേണ്ടവരാണെന്ന് ഉറപ്പു വരുത്തുക. ഇനിയും ദൈവമകനായി തീർന്നിട്ടില്ലെങ്കിൽ യേശുവിന് ജീവിതത്തിന്റെ കർത്തൃത്വം വിട്ടുകൊടുത്ത് ദൈവമകനായി തീരുക, ജീവിതം ക്രമപ്പെടുത്തുക. ദൈവമക്കളായി തീർന്നവർ ആണെങ്കിൽ ആ പദവിയുടെ നിലവാരം കാത്ത് സൂക്ഷിക്കുന്ന ജീവിതം കാഴ്ച്ചവെയ്ക്കുക. ദൈവം കൃപ നല്കട്ടെ. _🌹ശുഭദിനം💐_ *Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...