MORNING INSPIRA....✍📆_ *02.12.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 ദിനവൃത്താന്തം (2 chronicles) 2 = ദേവാലയ നിർമ്മാണത്തിനായുള്ള ഒരുക്കം.
➡ ഹോശേയ (Hosea) 13- 14 = എഫ്രയീമിന്റെ നാശം ഇസ്രായേലിനെ മടക്കി വിളിക്കുന്നു.
➡ യോഹന്നാൻ (John) 10: 22-41 = യേശു: ഞാനും പിതാവും ഒന്നാകുന്നു.
➡ വെളിപ്പാട് (Revelation) 5: 5-14= സിംഹവും കുഞ്ഞാടും.
*🎯 വാക്കുകളിൽ ജീവിക്കുമ്പോൾ*
കർത്താവായ യേശു ക്രിസ്തു തൻ്റെ പ്രവർത്തനത്തിൻ്റെ നാളുകളിൽ ഒരിക്കൽ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന പലരും അവന്റെ അടുക്കൽ ചെന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു (യോഹന്നാൻ 10:41).
പ്രിയരേ, ഒരു കൊച്ചു ജീവിതവും ഹ്രസ്വമായ ശുശ്രൂഷയുമായിരുന്നു യോഹന്നാൻ്റെത്. എന്നാൽ തൻ്റെ മരണാനന്തരവും തൻ്റെ സാക്ഷ്യങ്ങളിലൂടെ താൻ ജീവിച്ചു. ജനങ്ങൾക്ക് അവനെക്കുറിച്ച് പറയാൻ ഉണ്ടായിരുന്നത് അവൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്നാണ്.
നാം ഓർമ്മിക്കപ്പെടാൻ എന്തെങ്കിലും ചെയ്യണം എന്നില്ല, സത്യസന്ധമായ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തിയാൽ മാത്രം മതി. വാക്കുകളിൽ ജീവിക്കുന്ന ഒരു കാലം നമുക്കും ഉണ്ടായാൽ ഇത്തരം ഒരു സാക്ഷ്യം ലഭിക്കുമോ?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment