MORNING INSPIRA....✍📆_ *18.12.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 ദിനവൃത്താന്തം (2 chronicles) 17,18 = ആഹാബിന് എതിരായ മീഖായാവിന്റെ പ്രവചനവും ആഹാബിന്റെ അന്ത്യവും.
➡ സെഖര്യാഖ് (Zechariah) 2 = അളവുനൂൽ പിടിച്ചിരിക്കുന്ന മനുഷ്യൻ.
➡ യോഹന്നാൻ (John) 18: 1-14 = യേശു പിടിക്കപ്പെടുന്നു.
➡ വെളിപ്പാട് (Revelation) 14: 7-13 = മൂന്ന് ദൂതന്മാർ.
*🎯 എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ*
യേശു തന്നേ പിടിക്കുവാൻ എത്തിയ പടയാളികളോട് പറയുന്ന വാചകമാണ് "എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ" (യോഹന്നാൻ 18:8) എന്നത്.
യേശു തൻ്റെ ഉപദേശങ്ങളിൽ പലപ്പോഴും "നിങ്ങൾക്ക് കഷ്ടം ഉണ്ട്" എന്ന് ശിഷ്യന്മാരെ പഠിപ്പിക്കുന്നത് കാണാം. എന്നാൽ തനിക്ക് കഷ്ടം ഉണ്ടായപ്പോൾ ശിഷ്യന്മാർക്ക് ഒരു പരിശീലനം ആകട്ടെ എന്ന് കരുതി അവരെ കൂടെ നിറുത്തിയില്ല. അവർ കൂടെയുണ്ടെങ്കിൽ കഷ്ടങ്ങൾ കുറയുമല്ലോ എന്നും കരുതിയില്ല.
പ്രിയരേ, ആ കഷ്ടങ്ങൾ എല്ലാം പിതാവ് തന്നെ ഭരമേല്പ്പിച്ചതായതിനാലും അവ മാനവജാതിയുടെ രക്ഷയ്ക്കുള്ളവ ആയതിനാലുമാണ് യേശു തന്നെ അവയെ എല്ലാം സഹിച്ചത്. നമ്മുടെ ശിക്ഷ എല്ലാം അവിടുന്ന് ഏറ്റെടുത്തു. അവയിൽ ഒന്നു പോലും നാം അനുഭവിക്കേണ്ടതായിട്ടില്ല. കർത്താവിൻ്റെ ത്യാഗത്തെയും നല്ല മനസ്സിനെയും ധ്യാനിക്കാം നന്ദിയോടെ ജീവിക്കാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
18 December, 2020
പ്രഭാത ധൃാന ചിന്തകൾ
Subscribe to:
Post Comments (Atom)
പ്രഭാത ധൃാന ചിന്തകൾ
MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം (2 chronicles) 36 = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...
-
MORNING INSPIRA....✍📆_ *02.10.20.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 1 രാജാക്കന്മാർ (1 Kings) 17 = ഏലിയാവിനെ പോഷിപ്പിക്കുന്ന ദൈവം. ➡ യി...
-
*02.11.20.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 1 ദിനവൃത്താന്തം (1 chronicles) 1 = ആദാം മുതൽ ഏദോമ്യ പ്രഭുക്കന്മാർ വരെ. ➡ യെഹെസ്കേൽ (Ezekie...
No comments:
Post a Comment