MORNING INSPIRA....✍📆_ *14.12.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 ദിനവൃത്താന്തം (2 chronicles) 14 = യെഹൂദാരാജാവായ ആസ.
➡ ഹബക്കുക്ക് (Habakkuk) 1-3 = ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള ദർശനം
➡ യോഹന്നാൻ (John) 16: 1-6 = യേശു പീഢകളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു.
➡ വെളിപ്പാട് (Revelation) 12: 10-17 = കുഞ്ഞാടിന്റെ രക്തം.
*🎯 വിജയിക്കാൻ വിളിക്കപ്പെട്ടവർ*
പ്രതിയോഗിയും അവൻ സൃഷ്ടിക്കുന്ന പ്രതികൂലങ്ങളും നിറഞ്ഞതാണ് ആത്മീയ ലോകം. എന്നാൽ നമ്മുടെ ആത്മാക്കളുടെ ഉടയവനും വീണ്ടെടുപ്പുകാരനുമായ ദൈവം നമ്മേ വിളിച്ചത് പരാജയപ്പെടാനല്ല വിജയിക്കുവാനാണ്. അതുകൊണ്ട് ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കാം എന്നും ഏതെല്ലാം നിലകളിലുള്ള പ്രതിസന്ധികൾ ഉണ്ടാകാം എന്നും അവിടുന്ന് മുൻകൂട്ടി അറിയിച്ചു. യേശു പറഞ്ഞു: ''നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു" (യോഹന്നാൻ 16:1)
നമ്മേ വിളിച്ച ദൈവം എത്രയോ നല്ലവൻ. പലരും നാം വീണിടത്ത് കിടന്ന് പഠിക്കട്ടെ, പരാജയത്തിൽ നിന്ന് പഠിക്കട്ടെ പിൻമാറ്റത്തിൽ വെച്ച് തിരിച്ചറിയട്ടെ എന്നു പറയുമ്പോൾ അവിടുന്ന് പറയുന്നത് "നിങ്ങൾ പരാജയപ്പെടാതിരിപ്പാൻ അഥവ ഇടറിപ്പോകാതിരിപ്പാൻ ഞാൻ നിങ്ങളോടു പറയുന്നു" എന്നാണ്. നന്ദിയോടെ ജീവിക്കാം വിജയികളാകാം, ദൈവം കൃപ നല്കട്ടെ.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment