MORNING INSPIRA....✍📆_ *30.09.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 രാജാക്കന്മാർ (1 Kings) 15 = രാജാക്കന്മാരായ അബിയാം, ആസ, നാദാബ്.
➡ യിരെമ്യാവ് (Jeremiah) 38 = യിരെമ്യാവിനെ കുഴിയിലിടുന്നു, കുഴിയിൽ നിന്ന് കയറ്റി കാവൽപ്പുരമുറ്റത്ത് പാർപ്പിക്കുന്നു.
➡ ലുക്കൊസ് (Luke) 14: 7-14 = താഴ്മയുള്ളവരാകുവിൻ.
➡ എബ്രായർ (Hrebews) 13: 1-7 = വിശ്വാസികൾ പൊതുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
*🎯 നിലവാരം കാണിക്കാനല്ല ലഭിക്കാൻ*
വിശേഷ ദിവസങ്ങളും വിരുന്നുകളും വിരലിൽ എണ്ണാവുന്നവരിലേയ്ക്ക് ചുരുക്കുവാൻ കാലം ആവശ്യപ്പെട്ടിരിക്കുന്നു. കോറോണയ്ക്കു മുമ്പ് വിരുന്നുകൾ വലിയ ആഘോഷങ്ങൾ ആയിരുന്നു. അവ പലരും നടത്തിയിരുന്നത് നിലവാരം കാണിക്കാനും ഉയർത്തുവാനും ആയിരുന്നു. അതുകൊണ്ട് ഈ ലക്ഷ്യസാഫല്യത്തിന് സഹായിക്കുന്നവരെ മാത്രമാണ് വിരുന്നിന് ക്ഷണിച്ചിരുന്നത്. യേശു പറഞ്ഞത്: ''നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‌വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും (ലൂക്കൊസ് 14:12-14) എന്നാണ്.
വിരുന്നുകൾ സാമൂഹിത്തിൻ്റെ മുമ്പിൽ നിലവാരം പ്രകടിപ്പിക്കുന്നതിനോ പ്രത്യുപകാരം ചെയ്യുന്നതിനോ ആകരുത് നമ്മുടെ കർത്താവിൻ്റെ വരവിങ്കൽ നിലവാരത്തോടെ നില്ക്കുന്നതിനും മാനിക്കപ്പെടുന്നതിനും ആകണം. നേരേ മാത്രം നോക്കാതെ താഴോട്ടുകൂടെ നോക്കാം നമ്മുടെ വിരുന്നുകളിൽ പരിഗണിക്കപ്പെടാത്തവരെ പങ്കെടുപ്പിക്കാം. ക്രിസ്തുവിൻ്റെ വരവിൽ മാനിക്കപ്പെടാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment