21 September, 2020

MORNING DEVOTION

   MORNING INSPIRA....✍📆_ *21.09.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 6 = ദേവാലയ നിർമ്മാണം.

➡ യിരെമ്യാവ് (Jeremiah) 27,28 = നുകത്തിന്റെ പാഠം, ഹനന്യാവിന്റെ കള്ള പ്രവചനം.

➡ ലുക്കൊസ് (Luke) 12: 22-30= വിചാരപ്പെടരുത്.

➡ എബ്രായർ (Hrebews) 7: 11-28 = ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ടതകൾ.


*🎯 ആവശ്യങ്ങളറിയുന്ന ദൈവം നമുക്കാര്?*


        ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനോടുള്ള കരുതലിൽ പിതാവാണ്. ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങി ദൈന്യംദിന ആവശ്യങ്ങളോടുള്ള ബന്ധത്തിൽ വിചാരപ്പെടേണ്ട എന്ന ഉപദേശം നല്കിയപ്പോൾ ബൈബിൾ ദൈവത്തെ പരിചയപ്പെടുത്തിയിരിക്കുന്നത് പക്ഷികൾക്ക് ആഹാരവും താമരയ്ക്ക് സൗന്ദര്യവും നല്കുന്ന ദൈവം നിങ്ങളുടെ പിതാവ് എന്നാണ്.


     യേശുക്രിസ്തുവിൻ്റെ യാഗമരണത്തിൽ വിശ്വസിക്കുന്ന ഏത് വ്യക്തിക്കും സർവ്വശക്തനായ ദൈവം പിതാവാണ്. ഒരു മകനെ പിതാവ് ഏതെല്ലാം നിലയിൽ കരുതുമോ അതിലും നന്നായി സ്വർഗ്ഗീയ പിതാവ് നമ്മേ കരുതും. ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുപ്പാൻ ആഗ്രഹിക്കുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് എത്ര അധികം ചെയ്യും എന്ന് വാക്യം കൂടെ ചേർത്ത് വായിക്കുമ്പോൾ നാം കരുതുന്ന കരങ്ങളുടെ വലയത്തിലാണ് ജീവിക്കുന്നത് എന്ന് തിരിച്ചറിയാനും ചിന്തകളും ചഞ്ചലവും ഇല്ലാത്തവരായി ജീവിക്കാനും സാധിക്കും. 


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...