03 September, 2020

 _MORNING INSPIRA....✍📆_ *03.09.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ശമുവേൽ  (2 Samuel) 12 = പാപത്തിന്റെ പരിണിതഫലം.

➡ യിരെമ്യാവ് (Jeremiah) 4 = വടക്ക് നിന്ന് വരുന്ന നാശവും യിരെമ്യാവിന്റെ വിലാപവും.

➡ ലുക്കൊസ് (Luke) 8: 40-56 = യേശു രക്തസ്രാവക്കാരിക്ക് സൗഖ്യവും യായീറോസിന്റ മകൾക്ക് ജീവനും നല്കുന്നു.

➡ തീത്തോസ് (Titus) 2: 12-15 = പ്രസംഗ, പ്രബോധന, ശാസന വിഷയം


*🎯   രണ്ട് നാട് രണ്ട് സമീപനം*


         ഭൂതബാധിതനായ മനുഷ്യൻ ഗെരസേന്യ ദേശത്തിന് തീരാ ദുഃഖമായിരുന്നു എങ്കിലും അവർ ആ അവസ്ഥയോട് പൊരുത്തപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആ മനുഷ്യന് ലഭിച്ച സൗഖ്യത്തിൽ അവർക്ക് ആശ്ചര്യം തോന്നി എങ്കിലും തങ്ങളുടെ മൃഗസമ്പത്ത് നഷ്ടമായത് അവർ വലിയ നഷ്ടമായി കാണുകയും അവിടെയുള്ള രോഗികളെ യേശുവിങ്കലേയ്ക്ക് കൊണ്ടു ചെല്ലേണ്ടതിനു പകരം യേശുവിനോട്  തങ്ങളുടെ നാട് വിട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.


      ഗെരസേന്യ ദേശത്തോട് വിടപറഞ്ഞ് യേശു ഗലീലയിലേയ്ക്ക് മടങ്ങി. അവിടെയുള്ള ജനം അവനെ സന്തോഷത്തോടെ കൈകൊണ്ടു. അവർ അവനായിട്ടു കാത്തിരിക്കുകയായിരുന്നു.


     ഭൗതികമായവയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തതും പ്രതിസന്ധികളോട് പൊരുത്തപ്പെട്ട് ഇങ്ങനെ ജീവിച്ചാൽ മതി എന്ന് കരുതിയതുമാണ് യേശു വേണ്ട എന്ന് പറയാൻ ഗെരസേന്യരെ നിർബന്ധിച്ചത്. എന്നാൽ എങ്ങനെയും യേശുവിനുള്ള സൗഖ്യമാക്കാനുള്ള കഴിവ് കൂടുതൽ മെച്ചമായ ജീവിതം വേണം എന്ന ചിന്ത നിമിത്തമാണ് ഗലീലയിൽ ഉള്ളവർ അവനെ സന്തോഷത്തോടെ സ്വീകരിച്ചത്, അവനായി കാത്തിരുന്നത്.


     നാം ഇന്ന് ഈ രണ്ട് സ്ഥലങ്ങളിൽ ഏത് സ്ഥലത്തുള്ളവരെ പോലെയായിരിക്കുന്നു?


             

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...