_🌅 MORNING INSPIRA....✍📆_ *08.08.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 ശമുവേൽ (1 Samuel) 15 = ശൌൽ ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നു.
➡ യെശയ്യാവ് (Isaiah) 34,35 = ജാതികളുടെ മേലുള്ള യഹോവയുടെ കോപവും വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷവും.
➡ ലുക്കൊസ് (Luke) 2: 21-24 = യേശുവിനെ ദൈവാലയത്തിൽ കൊണ്ടുപോകുന്നു.
➡ 2 തെസ്സലോനിക്യർ (2 Thessalonians) 1: 1-12 = പീഢനത്തിൽ ധൈര്യം.
*🎯 യേശു എന്നു പേർ വിളിച്ചു*
എബ്രായരായി ജനിച്ചതിനാൽ യോസേഫും മറിയയും ആദ്യം കേട്ട വാക്ക് യഹോവ എന്നാണ്. പിന്നീട് ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും എല്ലാം ദൈവം പിതാക്കന്മാർക്ക് വെളിപ്പെടുത്തി കൊടുത്ത ദൈവത്തിൻ്റെ വ്യത്യസ്തങ്ങളായ നാമങ്ങൾ അവരുടെ കർണ്ണങ്ങളിൽ പതിക്കുകയും ഹൃദയത്തിൽ എഴുതപ്പെടുകയും ചെയ്തു. അറിഞ്ഞ സത്യത്തോട് അവർ കാണിച്ച ആത്മാർത്ഥത അവരെ ആത്മീയരാക്കി. ജീവിത വിശുദ്ധിയും അഭിനന്ദനാർഹമായി ആത്മീയ നിലവാരവും അവർക്കുണ്ടായിന്നു. ഭാവിയെ ഓർത്ത് ഭാരപ്പെടാതെ മറിയ തന്നെ ദൈവത്തിനായി സമർപ്പിക്കുകയും അപമാനങ്ങൾ അവഗണിച്ച് മറിയയെ സ്വീകരിക്കാൻ യോസേഫ് തയ്യാറാകുകയും ചെയ്യ്തപ്പോൾ ദൈവം അവരെ മാനിച്ചത് അത്യുന്നതനായ ദൈവത്തിന് പേരിട്ട് വിളിക്കാനുള്ള അവസരവും അധികാരവും നല്കിയാണ്. ബൈബിൾ പറയുന്നതു അവർ "അവന് യേശു എന്ന് പേർ വിളിച്ചു" എന്നാണ്. അതേ പ്രിയരേ, ദൈവത്തെ മാനിച്ചാൽ ദൈവം നമ്മേ ഏതെല്ലാം നിലകളിൽ അനുഗ്രഹിക്കും എന്ന് നമുക്ക് ചിന്തിക്കാൻ കൂടി കഴിയുകയില്ല. നമ്മേ അനുഗ്രഹിക്കുന്നതിലും അവിടുത്തെ വഴികൾ വിസ്‌മയാവഹമാണ്.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment