04 August, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *04.08.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ 1 ശമുവേൽ  (1 Samuel) 11= ശൌൽ അമ്മോന്യരെ തോല്പിക്കുന്നു.
➡ യെശയ്യാവ് (Isaiah) 30 = സഹായത്തിനായി യഹോവയിലാശ്രയിക്കാനുള്ള ആഹ്വാനം.
➡ ലുക്കൊസ് (Luke) 1: 57 - 66 = യോഹന്നാൻ സ്പാനകന്റെ ജനനം.
➡ 1 തെസ്സലോനിക്യർ (1 Thessalonians) 4: 13 - 18 = കർത്താവിന്റെ വരവ്.

*🎯  അവിശ്വാസത്താൽ അടഞ്ഞു അനുസരണത്താൽ തുറന്നു*

        ആശയങ്ങൾ അധരങ്ങളിലൂടെ അറിയിക്കാനാവുന്നത് ലളിതവും അതിശക്തവുമായ മാർഗ്ഗമാണ്. അതുകൊണ്ടാണ് വിദ്യാലയങ്ങളിൽ ക്ലാസ് സമയത്ത് ശബ്ദമുണ്ടാക്കുകയോ വികൃതി കാണിക്കുകയോ ചെയ്യുന്ന കുട്ടികളെ എഴുന്നേല്പ്പിച്ച് ആ ക്ലാസ് തീരുന്നതുവരെ മിണ്ടാതെ നില്ക്കുക എന്ന ശിക്ഷ അദ്ധ്യാപകർ നല്കുന്നത്. എല്ലാ ബന്ധങ്ങളിലും സംസാരിക്കാത്തതും സംസാരിക്കാൻ അനുവദിക്കാത്തതും ലളിതമായ എന്നാൽ പലപ്പോഴും അപകടകരവുമായ ശിക്ഷണ നടപടിയാണ്. അസംതൃപ്തിയോ സന്തോഷമില്ലായ്മയോ ആയിരിക്കാം ഈ ശിക്ഷയുടെ പിന്നിൽ.

    ഒരു പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള കാലത്ത് സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട ഏക വ്യക്തി സെഖര്യാവ് ആയിരിക്കും. ഒരു കുഞ്ഞിനായി അദ്ദേഹവും കുടുംബവും ദീർഘനാൾ പ്രാർത്ഥിച്ചിട്ടുണ്ട്. എന്നാൽ ആ ദീർഘനാളിലെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാതിരിക്കുകയും മാനുഷീകമായ നിലയിൽ ഒരു കുഞ്ഞിനെ ലഭിക്കാനുള്ള പ്രായം തനിക്കും ഭാര്യ എലിശബെത്തിനും കഴിഞ്ഞപ്പോൾ അവർ പ്രത്യാശ കൈവിട്ട് ഇനി എനിക്ക് നീയും നിനക്ക് ഞാനും മാത്രമേയുള്ളു എന്ന് വിധിയെഴുതുകയും ചെയ്തു. എന്നാൽ ദൈവത്തിൻ്റെ സമയമായപ്പോൾ ദൈവം അവർക്ക് മകനെ നല്കാം എന്ന് ദൂതനിലൂടെ അറിയിച്ചു. ആ അരുളപ്പാടിൽ സംശയിച്ചപ്പോൾ ശിക്ഷയായി കുഞ്ഞ് ജനിക്കും വരെ നീ സംസാരിക്കേണ്ട എന്ന് ദൈവം കല്പ്പിച്ചു. അങ്ങനെ അച്ചനാകാനുള്ള കാത്തിരിപ്പിൻ്റെ മാസങ്ങളും ദിവസങ്ങളും അദ്ദേഹം സംസാരിക്കാനാവതെ ആംഗ്യഭാഷയും എഴുത്തുകളും ഉപയോഗിച്ച് ആശയങ്ങൾ അറിയിച്ചു. എന്നാൽ ദൈവീക വാഗ്ദത്ത പ്രകാരം കുഞ്ഞ് ജനിക്കുകയും ആ മകന് ദൈവകല്പനയുടെ അനുസരണമായി യോഹന്നാൻ എന്ന പേരിടുകയും ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ അടയ്ക്കപ്പെട്ട അധരങ്ങൾ തുറക്കുകയും അദ്ദേഹം സംസാരിക്കുകയും ചെയ്തു.

       അവിശ്വാസത്താൽ അടഞ്ഞവ അനുസരണത്താൽ തുറക്കപ്പെടും പ്രതീക്ഷ കൈവിടാതിരിക്കുക, അനുസരിക്കുക, അവിശ്വാസത്തിൻ്റെ ശിക്ഷയായി നഷ്ടമായവയെ തിരികെ നല്കാൻ ദൈവത്തിനു കഴിയും.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...