_🌅 MORNING INSPIRA....✍📆_ *12.08.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 ശമുവേൽ (1 Samuel) 19 = ശൌൽ ദാവീദിനെ കൊല്ലുവാൻ ശ്രമിക്കുന്നു.
➡ യെശയ്യാവ് (Isaiah) 39 = ബാബേലിൽ നിന്നുള്ള സംഘം.
➡ ലൂക്കൊസ് (Luke) 3: 23-38 = യേശുവിന്റെ വംശാവലി.
➡ 1 തിമൊഥെയോസ് (1 Timothy) 1: 8-20 = ന്യായപ്രമാണവും സുവിശേഷവും.
*🎯 ആരാണ് യേശു?*
യേശുവിൻ്റെ വംശാവലിയാണ് നാമിന്ന് ലൂക്കൊസ് സുവിശേഷത്തിൽ വായിച്ചത്. പ്രധാനമായും 3 കാര്യങ്ങൾ നമുക്കീ വംശാവലിയിൽ നിന്ന് മനസ്സിലാക്കാം,
1. യേശു മനുഷ്യപുത്രൻ - ഭൂമിയിലെ ആദ്യ മനുഷ്യനായ ആദാമിനെ മുതൽ ജനം യേശുവിൻ്റെ പിതാവെന്ന് കരുതിയ യോസേഫിനെ വരെ വംശാവലിയിൽ നല്കി കൊണ്ട് ലൂക്കൊസ് ആദ്യമായി തെളിയിക്കുന്നത് യേശു മനുഷ്യപുത്രനാണെന്നാണ്.
2. രാജവംശത്തിൽ പിറന്നവൻ - യെഹൂദന്മാരോടുള്ള ബന്ധത്തിൽ ദാവീദിൻ്റെ വംശമാണ് രാജവംശം. നിത്യരാജ്യത്തം ദൈവം അവന് വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്. യേശുവിൻ്റെ വംശാവലിയിൽ ദാവീദിൻ്റെ പേര് നല്കി കൊണ്ട് യേശു രാജവംശത്തിൽ പിറന്നവനാണ് എന്നും ലൂക്കൊസ് തെളിയിക്കുന്നു.
3. പിതൃത്വത്തിലെ നിഗൂഢത - യേശു യോസേഫിൻ്റെ മകൻ എന്ന് ജനം വിചാരിച്ചു എന്ന പ്രസ്താവനയോടെയാണ് ലൂക്കൊസ് വംശാവലി ആരംഭിച്ചത്. വംശാവലി മാത്രം വായിക്കുന്നയാൾക്ക് പിതൃത്വത്തിൽ നിഗുഢത മറഞ്ഞിരിക്കുന്നതായി തോന്നും. എന്നാൽ ആരംഭ അദ്ധ്യായത്തിൻ്റെ മുപ്പത്തിയഞ്ചാം വാക്യത്തിൽ തന്നെ യേശു ദൈവപുത്രനാണ് എന്ന് ലൂക്കൊസ് പ്രസ്താപിച്ചിട്ടുണ്ട്. മാത്രമല്ല തുടർന്നുള്ള അദ്ധ്യായങ്ങൾ യേശുവിൻ്റെ ദൈവത്വം തെളിയിക്കുന്നവയും ആണ്.
അതേ, രാജവംശത്തിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനാണ് യേശു. മനുഷ്യനായതിനാൽ നമ്മോട് സഹതാപം കാണിക്കാനും ദൈവമായതിനാൽ നമ്മേ രക്ഷിക്കാനും രാജാവായതിനാൽ നമ്മേ സംരക്ഷിക്കാനും അവൻ മതിയായവനാണ്.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
No comments:
Post a Comment