08 July, 2020

 _🌅  MORNING INSPIRA....✍📆_ *08.07.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ന്യായാധിപന്മാർ (Judges) 6 = ഗിദെയോൻ ന്യായാധിപനായി നിയമിക്കപ്പെടുന്നു.
➡ സഭാപ്രസംഗി (Ecclesiastes) 11, 12 = മായയും ദൈവഭയവും.
➡ മർക്കൊസ് (Mark) 11: 1 - 14 = യെരുശലേമിലേക്കുള്ള വിജയപ്രവേശനം.
➡ എഫെസ്യർ (Ephesians) 6: 1 - 4 = മക്കളും മാതാപിതാക്കളും.

*🎯 അശരണരെ രക്ഷിക്കുന്നവൻ*

          കഴുതപ്പുറത്ത് യാത്ര ചെയ്യുന്ന യേശുവിന്റെ ചുറ്റും നിന്ന പുരുഷാരം ശിഷ്യന്മാർ ഉൾപ്പെടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചും വൃക്ഷങ്ങളുടെ കൊമ്പു വെട്ടി വഴിയിൽ വിതറിയും "ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു'' (മർക്കൊസ് 11:9,10).

       കൂടാരപ്പെരുന്നാളിന്റെ ദിവസങ്ങളിൽ യിസ്രായേൽ മക്കൾ പാടുന്ന  സങ്കീർത്തനം 118 ന്റെ 25, 26 വാക്യങ്ങളാണിത്. ഹോശന്നാ എന്ന വാക്കിന്റെ അർത്ഥം ''ഇപ്പോൾ രക്ഷിക്കു" എന്നാണ്. ഇരിക്കുന്നത് കഴുതപ്പുറത്താണെങ്കിലും അവിടുന്ന് നിസ്സാരനല്ല അശരണരെ രക്ഷിക്കുന്ന രക്ഷിതാവാണ്. അശരണരായ നമ്മെ നമ്മുടെ പാപത്തിൽ നിന്നും ശാപത്തിൽ നിന്നും നരകത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയുന്നത് ഈ രക്ഷിതാവിന് മാത്രമാണ്. ആ രക്ഷയാണ് കാൽവറി ക്രൂശിൽ അവിടുന്ന് ഒരുക്കിയത്. ആ രക്ഷയിൽ വിശ്വസിച്ച് യേശുവിനെ കർത്താവായി അംഗീകരിക്കുന്നവരെ അവൻ രക്ഷിച്ചു കൊണ്ടിരിക്കുന്നു. രക്ഷിച്ചവരെ മറ്റു ആപത്തുകളിൽ നിന്ന് രക്ഷിച്ച് വ്യത്യസ്തങ്ങളായ നിലകളിൽ ഉപയോഗിക്കുന്നു.

     അശരണരെ രക്ഷിക്കുന്ന യേശുക്രിസ്തുവിനെ അനുഭവിച്ചറിയാൻ എല്ലാവർക്കും സാധിക്കട്ടെ.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...