04 July, 2020

 MORNING INSPIRA....✍📆_ *04.07.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ന്യായാധിപന്മാർ (Judges) 2 = യിസ്രായേലിന്റെ അനുസരണക്കേടും പരാജയങ്ങളും.
➡ സഭാപ്രസംഗി (Ecclesiastes) 6 = സമ്പത്തുകളുടെ വ്യർത്ഥത.
➡ മർക്കൊസ് (Mark) 10: 32 - 34 = യേശു വീണ്ടും തന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നു.
➡ എഫെസ്യർ (Ephesians) 4: 1 - 13 = ആത്മാവിന്റെ ഐക്യത.

*🎯 യേശുവിൻ്റെ ധൈര്യം*
       
         യേശുവിൻ്റെ മൂന്നര വർഷത്തെ ശുശ്രൂഷകൾ പരിശോധിച്ചാൽ അവിടുന്ന് പലപ്പോഴും ജനങ്ങൾക്കിടയിൽ നില്ക്കുന്നതായും നടക്കുന്നതായും നമുക്ക് കാണാം. ഇന്ന് രാവിലെ നാം വായിച്ചത് യെരുശലേമിലേയ്ക്കുള്ള യാത്രയിൽ യേശു ശിഷ്യന്മാർക്ക് മുമ്പായി നടന്നു; അവർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു എന്നാണ് (വാ 32). നടുവിൽ നിന്ന് മുൻപിലേയ്ക്ക് വന്നതുകൊണ്ടാണോ ഈ വിസ്മയവും ഭയവും ഉണ്ടായത്?

      ആ യാത്ര ആരംഭിച്ചത് യെരുശലേമിലേയ്ക്ക് പോകാം എന്ന പ്രസ്താവനയോടെ ആയിരുന്നു. അപ്പോൾ അവൻ്റെ ശിഷ്യന്മാർ അവനോട്: "റബ്ബീ, യെഹൂദന്മാർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ'' എന്നു  (യോഹന്നാൻ 11:7,8) ചോദിച്ചു. എന്നാൽ "പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല" എന്ന് പ്രബേധിപ്പിച്ചുകൊണ്ട് യേശു ആ യാത്ര ആരംഭിച്ചു. കൊല്ലാൻ നില്ക്കുന്നവരുടെ അടുക്കലേയ്ക്ക് യാതൊരു ഭയവുമില്ലാതെ ഒറ്റയ്ക്ക് കയറിച്ചെല്ലുന്ന യേശുവിൻ്റെ ധൈര്യം കണ്ടിട്ടാണ് അവർക്ക് വിസ്മയം തോന്നിയത്. മുൻപും പിൻപും നോക്കാതെ യേശു പോകുന്നു ഞങ്ങളുടെ അവസ്ഥ ഇനി എന്താകും എന്ന് ചിന്തയാണ് അനുഗമിച്ചവരിൽ ഭയം ഉണ്ടായത്.

     മരണത്തിലേയ്ക്ക് നടന്നടുക്കാൻ യേശു കാണിച്ച ധൈര്യമാണ് അവിടുത്തെ യാഗമരണമാണ് നമുക്ക് ദൈവസന്നിധിയിലേയ്ക്ക് പ്രവേശനം നല്കി തന്നത്. യേശു കാണിച്ച ധൈര്യം യേശുവിനായി കാണിക്കാൻ നമുക്ക് സാധിക്കട്ടെ.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...