02 July, 2020

 MORNING INSPIRA....✍📆_ *02.07.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ യോശുവ (Joshua) 24 = യോശുവയുടെ പ്രസംഗവും ഉടമ്പടി പുതുക്കലും.
➡ സഭാപ്രസംഗി (Ecclesiastes) 3 = എല്ലാറ്റിനും ഒരു കാലം.
➡ മർക്കൊസ് (Mark) 10: 17 - 27 = ധനവാനായ യുവപ്രമാണി യേശുവിന്റെയടുക്കൽ.
➡ എഫെസ്യർ (Ephesians) 2: 11 - 2 2 = വിശുദ്ധന്മാരായി തീർന്നിരിക്കുന്നു.

*🎯 നോക്കി സ്നേഹിച്ചു*
       
          ലോകത്തിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട വാക്ക് "സ്നേഹം'' എന്നതായിരിക്കാം. ഇഷ്ടത്തെ സ്നേഹമെന്ന് കരുതുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം.

       നമുക്ക് ഒരു വ്യക്തിയെ ഇഷ്ടപ്പെടാൻ എളുപ്പമാണ്,  ശാരീരിക ഭംഗിയോ ബൗദ്ധിക നിലവാരമോ വാക്ചാതുര്യമോ അല്ലെങ്കിൽ ആകർഷണീയമായ എന്തെങ്കിലും ആ വ്യക്തിയിൽ ഉണ്ടായാൽ മതി. എന്നാൽ സ്നേഹിക്കേണമെങ്കിൽ ഗുണങ്ങൾ ഉണ്ടാകേണ്ടത് അയാളിലല്ല നമ്മിലാണ്.

    യേശുവിൻ്റെ അരികിലേയ്ക്ക് വന്ന ധനികനായ മനുഷ്യനെ യേശു നോക്കി അവനെ സ്നേഹിച്ചു എന്നാണ് മർക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിനരികിലേയ്ക്ക് ഓടി വന്നതും ചെറുപ്പം മുതൽ ന്യായപ്രമാണത്തിലെ ധാർമ്മിക നിയമങ്ങൾ പാലിക്കുന്നതും അവനെ ഇഷ്ടപ്പെടുന്നതിന് ഉതകുന്നതാണ്. എന്നാൽ പണത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നു എന്ന അവൻ്റെ ബലഹീനത അവനോടു അനിഷ്ടം തോന്നുന്നതിനു കാരണമാണ്. സർവ്വജ്ഞാനിയായ കർത്താവ് തൻ്റെ ഉപദേശം അംഗീകരിക്കാതെ അവൻ തിരികെ പോകും എന്നറിഞ്ഞിട്ട് അവനെ സ്നേഹിച്ചു. അത് അവൻ്റെ ഗുണങ്ങൾ കൊണ്ടല്ല യേശുവിൻ്റെ ഗുണം കൊണ്ടാണ്.

    ദൈവം നമ്മേ വിളിച്ചിരിക്കുന്നത് മറ്റുള്ളവരെ ഇഷ്ടപ്പെടാനല്ല സ്നേഹിക്കാനാണ്. അനിഷ്ടം തോന്നാൻ നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും നമുക്ക് എല്ലാവരെയും സ്നേഹിക്കാൻ കഴിയണം. അത്തരം ഒരു ഗുണം നാം നമ്മിൽ വളർത്തിയെടുക്കണം.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം.*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...