22 June, 2020

MORNING INSPIRA....✍📆_ *22.06.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ യോശുവ (Joshua) 11 = വടക്കെരാജ്യങ്ങൾ കീഴടക്കുന്നു.
➡ സദൃശവാക്യങ്ങൾ (Provebs ) 24 = ദുഷ്ടനും നീതിമാനും.
➡ മർക്കൊസ് (Mark) 8: 14 - 21 = യേശു ശിഷ്യന്മാരെ ശാസിക്കുന്നു.
➡ ഗലാത്യർ (Galatians) 3: 19 - 29 = ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം.

*🎯 ഭക്ഷണം ഓർത്ത് ഭാരം വേണ്ട*

       ഔദ്യോഗികമല്ലാത്ത എല്ലാ സംഭാഷണങ്ങളിലും നാം "ഭക്ഷണം കഴിച്ചോ" എന്ന് ചോദിക്കുകയും ചോദിക്കപ്പെടുകയും ചെയ്യാറുണ്ട്. ഒരുപക്ഷേ ഒരു വീട്ടമ്മ ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം "എന്താ കഴിക്കാൻ?'' എന്നതായിരിക്കാം. ജീവനത്തിന് ഭക്ഷണം അനിവാര്യമായതിനാലാകണം ഭക്ഷണത്തോട് നമുക്ക് ഇത്തരമൊരു സമീപനം ഉള്ളത്.

    ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയിൽ നമുക്ക് ഭക്ഷണത്തോട് ഉണ്ടാകേണ്ടത് മറ്റൊരു സമീപനമാണ്. അത്, ഉള്ളത് മതി എന്ന് തീരുമാനിക്കുകയും നമ്മുടെ കർത്താവ് നമുക്കാവശ്യമായ ആഹാരം തന്ന് നമ്മേ പരിപാലിക്കാൻ ശക്തനാണെന്ന് വിശ്വസിക്കുകയുമാണ്.

      ഓർക്കുക, യേശു പറഞ്ഞ ഉപദേശത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാതെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെട്ട ശിഷ്യന്മാരെ അവിടുന്ന് ശാസിച്ചു, ഇപ്പോഴും നിങ്ങൾ തിരച്ചറിയുന്നില്ലയോ എന്നോർത്ത് കുറ്റപ്പെടുത്തി (മർക്കൊസ് 8: 14 - 21). കാട്ടിൽ ഊടാടി നടന്ന് ഇരതേടിപ്പിച്ച് കൊടുക്കാൻ അമ്മയുള്ള ബാലസിംഹങ്ങൾ വിശന്നിരിക്കും യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവില്ല.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...