19 June, 2020

  MORNING INSPIRA....✍📆_ *19.06.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ യോശുവ (Joshua) 8 = ഹായിയെ നശിപ്പിക്കുന്നു, ഏബാൽ പർവ്വതത്തിൽ ഉടമ്പടി പുതുക്കുന്നു.
➡ സദൃശവാക്യങ്ങൾ (Provebs ) 21 = യഹോവയാൽ ഉണ്ടാകുന്ന അനുഗ്രഹങ്ങളും അല്ലാത്തവയും.
➡ മർക്കൊസ് (Mark) 7: 31 - 37 = യേശു ബധിരനും മൂകനുമായ മനുഷ്യനെ സൗഖ്യമാക്കുന്നു.
➡ ഗലാത്യർ (Galatians) 2: 11 - 21 = പൌലൊസ് പത്രോസിനെ ശാസിക്കുന്നു.

*🎯സകലവും നന്നായി ചെയ്യുന്നു*

       യേശു ക്രിസ്തു നല്കിയ രോഗസൗഖ്യങ്ങൾ നടപ്പിൽ വരുത്തിയ രീതികൾ ഒന്നോട് ഒന്ന് വ്യത്യസ്തമായിരുന്നു.  അതിൽ ഏറെ വ്യത്യസ്തമായ രീതിയാണ് നാമിന്ന് മർക്കൊസിൽ വായിച്ചത്.

     ഒന്ന് തൊട്ടാൽ അല്ലെങ്കിൽ ഒന്ന് സ്പർശിച്ചാൽ സൗഖ്യമാക്കാൻ കഴിവുള്ള യേശു എന്തിനായിരിക്കാം ആ മനുഷ്യനെ പുരുഷാരത്തിൽ നിന്നും വേറിട്ട് കൊണ്ടുപോയി ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവൻ്റെ നാവിനെ തൊട്ടു സൗഖ്യമാക്കിയത്? അവനെ കൊണ്ടുവന്നവർ ആവശ്യപ്പെട്ടതു പോലെ തലയിൽ കൈവച്ച് സൗഖ്യമാക്കിയാൽ പോരായിരുന്നോ?

       ദൈവജനമേ, മർക്കോസ് ഈ വിഷയം പറഞ്ഞവസാനിപ്പിക്കുന്നത് "അവൻ സകലവും നന്നായി ചെയ്യുന്നു'' എന്ന് പറഞ്ഞാണ്. അതേ, നമ്മേ നിർമ്മിച്ചത് അവനാണ്, നമ്മുടെ കുറവുകൾ വ്യക്തമായി അറിയുന്നതും അവിടുത്തേക്കാണ്. അതുകൊണ്ട് കൃത്യമായ രീതിയിൽ അവിടുന്ന് പ്രവൃത്തിക്കുന്നു. നിത്യതയുടെ തുറമുഖത്ത് അവിടുന്ന് ചെയ്യുന്നതിൻ്റെ എല്ലാം മഹത്വം നമുക്ക് മനസ്സിലാക്കാനാകും.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...