16 June, 2020

MORNING INSPIRA....✍📆_ *15.06.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ യോശുവ (Joshua) 4 = യോർദ്ദാനിൽ നിന്നെടുത്ത 12 കല്ലുകൾ.
➡ സദൃശവാക്യങ്ങൾ (Provebs ) 17 = വിജയകരമായ ജീവിതത്തിനുള്ള ഉപദേശങ്ങൾ.
➡ മർക്കൊസ് (Mark) 6: 53 - 56 = യേശു ഗന്നേസരേത്തിൽ.
➡ 2 കൊരിന്ത്യർ (2 Cor) 13: 11 - 14 = അന്ത്യവന്ദനവും ആശീർവാദവും.

*🎯 കോറൻറ്റെനിൽ നിന്നും മോക്ഷം*

     കോവിഡിൻ്റെ വരവോടെ നമുക്ക് പരിചിതമായി മാറിയ വാക്കാണ് കോറൻറ്റെൻ. കോറോണ രോഗമുള്ളവരെയും വൈറസിൻ്റെ വാഹകരാകാൻ സാധ്യതയുള്ളവരെയുമാണ് കോറൻറ്റെനിലാക്കുന്നത്. കോവിഡിനു മുൻപും വ്യത്യസ്തങ്ങളായ രോഗങ്ങളാൽ ബാധിതരായവരുടെ അവസ്ഥ ഇതിനു സമമായിരുന്നു. പ്രത്യേകിച്ച് രോഗം പകർച്ചവ്യാധിയെങ്കിൽ സാമൂഹ്യ ബന്ധം വിലക്കിയിരുന്നു. പക്ഷവാദം പോലെയെങ്കിൽ വല്ലപ്പോഴും വരുന്ന സന്ദർശകരെ ഒഴിവാക്കിയാൽ അതും കോറൻറ്റെൻ തന്നെ.

      യേശു കർത്താവ് തൻ്റെ പരസ്യശുശ്രൂഷയുടെ ഭാഗമായി  ഗന്നേസരേത്തിൽ എത്തിയപ്പോൾ അവിടെയുള്ള ജനം യേശുവിനെ തിരിച്ചറിയുകയും അവരുടെ നാട്ടിൽ നെടുകയും കുറുകയും ഓടി ദീനക്കാരെ കിടക്കയിൽ നിന്നും എടുത്ത് യേശുവിൻ്റെ അടുക്കൽ കൊണ്ടു ചെല്ലുകയും യേശു സഞ്ചരിച്ച വഴിയരികിലും ചന്തസ്ഥലങ്ങളിലും കൊണ്ടുവയ്ക്കുകയും ചെയ്തു. അങ്ങനെ യേശുവിൻ്റെ വരവോടെ അവർക്ക് കോറൻറ്റെനിൽ നിന്നും മോക്ഷം ലഭിച്ചു.

     രോഗവും പാപവും നമ്മേ തളച്ചിട്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് വിടുവിച്ച് മോക്ഷം തരാൻ യേശുവിന് സാധിക്കും, അവനിൽ വിശ്വസിക്കുക നിരാശപ്പെടേണ്ടിവരില്ല.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_
15/06/2020, 5:27 am - Samuel Kurian @El Shaddai: https://odb.org/2020/06/15/rebuilding-2/

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...