MORNING INSPIRA....✍📆_ *30.06.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ യോശുവ (Joshua) 22 = കിഴക്കെദേശങ്ങൾ മാറിപ്പോകുന്നു.
➡ സഭാപ്രസംഗി (Ecclesiastes) 1 = സകലവും മായ
➡ മർക്കൊസ് (Mark) 10: 1 - 12 = വിവാഹമോചനത്തെക്കുറിച്ചുള്ള യേശുവിന്റെ ഉപദേശം.
➡ എഫെസ്യർ (Ephesians) 1: 15 - 23 = ജ്ഞാനത്തിനും പരിജ്ഞാനത്തിനും വേണ്ടിയുള്ള പ്രാർത്ഥന.
*🎯 കുടുംബത്തിൻ്റെ ശത്രു*
വിവാഹമോചനങ്ങൾ വർദ്ധിക്കുകയും വിവാഹത്തിന് പുതിയ മാനങ്ങൾ ചാർത്തി കൊടുക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ നടുവിലാണ് നാം ജീവിക്കുന്നത്. വേർപെട്ട ദൈവജനത്തിന് വിവാഹമോചനം അനുവദനീയമല്ലാത്തതിനാൽ മാത്രം നിയമപരമായി പിരിയാതെ പരസ്പരം അകന്ന് കഴിയുന്ന കുടുംബങ്ങൾ നിരവധിയാണ്.
ദൈവമക്കളായ നമുക്ക് അനുവദനീയമല്ലാത്തത് വിവാഹമോചനം ആണോ?
അല്ല, വിവാഹമോചനം ദൈവം അനുവദിച്ചത് മനുഷ്യരുടെ ഹൃദയകാഠിന്യം നിമിത്തമാണ്. ആകയാൽ കുടുംബത്തിൻ്റെ ശത്രു ആ കുടുംബത്തിലുള്ളവരുടെ ഹൃദയകാഠിന്യമാണ്. താഴ്മയും ബഹുമാനവും അന്യമാകുകയും ഞാൻ എന്ന ഭാവവും, എൻ്റെ എന്ന അവകാശവാദവും വേദി കീഴടക്കുകയും ചെയ്യുന്നതാണ് ഹൃദയകാഠിന്യത്തിൻ്റെ ദൃശ്യവശങ്ങൾ നാം ഹൃദയ കാഠിന്യം ഇല്ലാത്തവരായി പരസ്പരം ക്ഷമിച്ചും സഹിച്ചും കുടുംബത്തിൻ്റെ ശത്രു നമ്മുടെ തന്നെ ഹൃദയകാഠിന്യമാണെന്ന് മനസ്സിലാക്കി ഭക്തിയോടെ ജീവിക്കാം .
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment