MORNING INSPIRA....✍📆_ *14.05.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ആവർത്തനം (Deuteronomy) 5 = പത്ത് കല്പനകൾ.
➡ സങ്കീർത്തനങ്ങൾ (Psalms ) 119: 105 - 136 = ന്യായപ്രമാണത്താലുള്ള ജീവിതം.
➡ മത്തായി (Matthew) 28: 11 - 15 = യെഹൂദന്മാർ പടയാളികൾക്ക് കൈക്കൂലി നല്കി കള്ളക്കഥ പരത്തുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 12: 1 - 11 = ആത്മീയ വരങ്ങൾ.
*🎯 ദൂതനെ കണ്ടാലും ദേവനാണെന്നറിഞ്ഞാലും ദ്രവ്യം തന്നെ പ്രധാനം*
പണത്തിനോടുള്ള അമിതമായ ആഗ്രഹവും അർഹതയില്ലാത്ത ധനവും ആപത്താണെന്ന സത്യം ഏതെങ്കിലും ഒരു നിലയിൽ എല്ലാദിവസം നാം കേൾക്കാറുണ്ട്. എങ്കിലും അതിൻ്റെ സ്വാധീനത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല.
യെഹൂദന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം യേശുവിൻ്റെ കല്ലറ സൂക്ഷിക്കുന്നതിനായി പിലാത്തൊസ് നല്കിയ കാവൽക്കൂട്ടം അവരുടെ ഉത്തരവാദിത്തത്തിൽ നല്കപ്പെട്ടവ സംരക്ഷിക്കുന്നതിന് വേതനം വാങ്ങുന്നവരാണ്. ജോലിസമയത്ത് ഉറക്കം പോലുമില്ലാതെ പൂർണ്ണജാഗ്രതയോടെ പണിയെടുക്കുന്നതിനാണ് ആ വേദനം. അത് ജീവനകാര്യത്തിന് ഉതകുന്നതുമാണ്. എന്നാൽ പണത്തിനോടുള്ള അവരുടെ അമിതമായ ആഗ്രഹം അവർ കഴിഞ്ഞകാലങ്ങളിൽ ജോലി ചെയ്തത് സത്യസന്തരായിട്ടല്ല എന്ന് ധാരണയുണ്ടാക്കുന്ന കള്ളം പറയാനും അവരെ നിർബന്ധിച്ചു. അങ്ങനെ ഉറക്കമിളച്ചതിന് പീലാത്തൊസിൽ നിന്നും ഉറങ്ങി എന്നു പറഞ്ഞതിന് മഹാപുരോഹിതന്മാരിൽ നിന്നും അവർ വേതനം കൈപ്പറ്റി.
ചില മണിക്കൂറുകൾക്ക് മുൻപ് ദൂതനെ കണ്ടതോ യേശു ദേവനാണ് എന്ന് മനസ്സിലായതോ ഒന്നും അവരെ പണത്തിനോടുള്ള മോഹത്തിൽ നിന്ന് വേർതിരിച്ചില്ല. പ്രിയരേ, ജാഗ്രത പാലിക്കണം ഇന്നും കാവൽക്കൂട്ടം കൈനീട്ടുന്നു ലഭിക്കുന്നിടത്ത് നിന്നെല്ലാം അവർ സ്വീകരിക്കുന്നു.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment