MORNING INSPIRA....✍📆_ *16.05.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ആവർത്തനം (Deuteronomy) 7 = ജാതികളോട് അകന്ന് വിശുദ്ധ ജനമായി അനുഗ്രഹം പ്രാപിക്കുക.
➡ സങ്കീർത്തനങ്ങൾ (Psalms ) 119: 161 - 176 = സങ്കീർത്തനക്കാരന്റെ തീരുമാനങ്ങളും അപേക്ഷയും.
➡ മർക്കൊസ് (Mark) 1: 1 - 8 = യോഹന്നാൻ യേശുവിന് വഴി ഒരുക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 12: 27 - 31 = സഭ ക്രിസ്തുവിന്റെ ശരീരവും വിശ്വാസികൾ വെവ്വേറെ അവയവങ്ങളും.
_🎯 തുടർവായനയിൽ ഇത് മറക്കരുത്_
യേശുക്രിസ്തു "യെഹൂദന്മാരുടെ രാജാവ്" എന്ന വീക്ഷണത്തിലാണ് മത്തായി തൻ്റെ പുസ്തകം അവതരിപ്പിച്ചത്. ആദ്യ അദ്ധ്യായത്തിൽ രാജാമഹത്വം വെളിപ്പെടുത്താൻ വംശാവലിയും രണ്ടാം അദ്ധ്യായത്തിൽ യെഹൂദന്മാരുടെ രാജാവായി പിറന്നവൻ (മത്തായി 2:2) ആണെന്ന വസ്തുതയും ആമുഖമായി നല്കി തുടർന്നുള്ള ഓരോ അദ്ധ്യായങ്ങളിലും പ്രജകളോടുള്ള കരുതലും അവതരിപ്പിച്ച ശേഷം സർവ്വാധികാരിയാണെന്ന് പ്രസ്താവിച്ചുകൊണ്ട് ഗ്രന്ഥം ഉപസംഗ്രഹിച്ചു.
ഇന്നുമുതൽ നാം വായനയാരംഭിച്ച മർക്കോസ് സുവിശേഷം അവതരിപ്പിച്ചിരിക്കുന്നത് യേശു ദാസനാണ് എന്ന വീക്ഷണത്തിലാണ്. എന്നാൽ ഓരോ വാക്യങ്ങളിലും ദാസൻ്റെ താഴ്മയും സദാസന്നദ്ധതയും വായിക്കുമ്പോൾ യേശുവിനെ ഒരു ദാസനായി മാത്രം വായനക്കാർ കാണണം എന്നദ്ദേഹം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടദ്ദേഹം ആദ്യവാചകമായി ദൈവപുത്രനായ യേശുക്രിസ്തു എന്ന് അനുവാചകരോട് അദ്ദേഹം പറഞ്ഞു. തുടർന്നുള്ള വായനയിൽ ഈ ആദ്യവാചകം മറക്കരുത്: "യേശു ദൈവപുത്രൻ"
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment