11 May, 2020

MORNING INSPIRA....✍📆_ *10.05.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ആവർത്തനം (Deuteronomy) 1 = യിസ്രായേലിന്റെ അവിശ്വാസം.
➡ സങ്കീർത്തനങ്ങൾ (Psalms ) 119: 1 - 24 = ന്യായപ്രമാണം അനുസരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.
➡ മത്തായി (Matthew) 27: 45 - 56 = യേശു പിതാവിന്റെ ക്രോധത്തിലൂടെ കടന്ന ശേഷം മരിക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 10: 23 - 33 = ദൈവനാമ മഹത്വത്തിനായി ചെയ്യുവിൻ.

*🎯 ദാഹമകറ്റേണ്ട*

      പാപത്തിൻ്റെ ശിക്ഷയായ നരകത്തിൽ ഗന്ധകം കത്തുന്നതിൻ്റെ ചൂടിൽ വലിയ ദാഹം ഉണ്ടാകും എന്ന് മരണാനന്തര ജീവിതത്തെ വിശദീകരിച്ചും ലാസറിൻ്റെയും ധനവാൻ്റെയും ജീവിതത്തെ വരച്ചുകാണിച്ചും മറ്റു വാക്യങ്ങളിലൂടെയും  കർത്താവ് തെളിയിച്ചിട്ടുണ്ട്. ക്രൂശിൽ പിതാവായ ദൈവത്തിൻ്റെ ക്രോധത്തീയിലൂടെ കടന്നപ്പോൾ നരകത്തിൻ്റെ ഈ അവസ്ഥയും യേശു സഹിക്കാൻ തയ്യറായി. അവ മൗനമായി സഹിക്കുക അസാദ്ധ്യമായതിനാൽ അവൻ അവിടെക്കിടന്നുകൊണ്ട് "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു ഉറക്കെ നിലവിളിച്ചു" (മത്തായി 27:46).

    ആ നിലവിളിയുടെ  കാരണം മനസ്സിലായിട്ടാകണം അവിടെ നിന്നവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു (മത്തായി 27:48). പക്ഷേ, അത് വായോട് അടുപ്പിക്കും മുമ്പ് ശേഷമുള്ളവർ: നില്ക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.
(മത്തായി 27:49).

     യാതനാ സ്ഥലത്ത് കിടന്ന ധനവാൻ ദാഹിച്ച് നിലവിളിച്ചപ്പോൾ  അവന് വെള്ളം നിഷേധിക്കപ്പെട്ടു. യേശു ധനവാനു തുല്യരായ പാപികളുടെ സ്ഥാനത്ത് ശിക്ഷ സഹിച്ചപ്പോൾ പുളിച്ച വീഞ്ഞുവരെ അവനു നിഷേധിക്കപ്പെട്ടു. ''ദാഹമകറ്റണ്ട" എന്നവർ വിളിച്ചു പറഞ്ഞു.

     യേശുവിൽ വിശ്വസിക്കുന്നവരായ നമ്മുടെ ദാഹമകറ്റാനും നാം ഒരുനാളും ദാഹിക്കാതെ നമ്മിൽ നിന്ന് ജീവജലത്തിൻ്റെ നദികൾ ഒഴുകേണ്ടതിനുമാണ് അവിടുന്ന് നമുക്കായി ദാഹിച്ചതെന്ന് തിരിച്ചറിഞ്ഞ് നമുക്ക് അവിടുത്തേയ്ക്ക് എല്ലാ മഹത്വവും അർപ്പിക്കാം.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...