05 May, 2020

 MORNING INSPIRA....✍📆_ *05.05.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ സംഖ്യാപുസ്തകം (Numbers) 32 = രൂബേനും ഗാദിനും യോർദ്ദാന് കിഴക്ക് അവകാശം പ്രാപിക്കുന്നു.
➡ സങ്കീർത്തനങ്ങൾ (Psalms ) 109 =  പ്രതികാരത്തിനുള്ള പ്രാർത്ഥന.
➡ മത്തായി (Matthew) 27: 3 - 10 = യൂദ ആത്മഹത്യ ചെയ്യുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 8: 1 - 13= ഭക്ഷണ കാര്യത്തിൽ സഹോദരനോടു ഉണ്ടായിരിക്കേണ്ട കാഴ്ച്ചപ്പാട്.

*🎯 ദൈവം ഉപയോഗിക്കുന്നത് വിശുദ്ധരേ മാത്രമോ?*

      മനുഷ്യൻ്റെ പരിമിതമായ ബുദ്ധിയിൽ ദൈവത്തെ സമ്പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുകയില്ലെങ്കിലും പലരും ഇന്ന് ദൈവത്തെ പരിചയപ്പെടുത്തുന്നത് അവർ എല്ലാം മനസ്സിലാക്കിയതുപോലെയാണ്. പലരുടെയും ധാരണ ദൈവം ഭക്തന്മാരേ മാത്രമേ ഉപയോഗിക്കു, അതുകൊണ്ട് അവർക്ക് മാത്രമേ ദൈവീക അരുളപ്പാടുകൾ ഉള്ളു എന്നുമാണ്.

      മനുഷ്യൻ്റെ ഒരു നിഗമനങ്ങളിലും ഒതുക്കി നിറുത്തുവാൻ കഴിയാത്തവനാണ് ദൈവം. അവിടുന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് തൻ്റെ പ്രവാചകനായ യിരെമ്യാവിലൂടെ “യിസ്രായേൽമക്കൾ യേശുകർത്താവിന്  മുപ്പതു വെള്ളിക്കാശു വിലയിടുമെന്നും ആ പണം കുശവന്റെ നിലത്തിന്നു വേണ്ടി കൊടുക്കപ്പെടും” എന്നും അരുളിച്ചെയ്തതിരുന്നു (മത്തായി 27:9-10).

    ഈ പ്രവചനം നിവർത്തിയായത് പാപിയായ യൂദായിലൂടെയും ദുഷ്ടന്മാരായ പുരോഹിതന്മാരിലൂടെയുമാണ്. ഒരു ഭക്തനും അവരുടെ അടുക്കൽ ചെന്ന് മുപ്പത് വെള്ളിക്കാശ് മാത്രമേ കൊടുക്കാവു എന്ന് പുരോഹിതവർഗ്ഗത്തോടോ മുപ്പതേ വാങ്ങാവു എന്ന് യൂദായോടേ ആവശ്യപ്പെട്ടില്ല. യൂദാ ആ പണം എറിഞ്ഞ് കളഞ്ഞപ്പോൾ പ്രവചനത്തിൽ ഇങ്ങനെ ഉള്ളതുകൊണ്ട് കുശവൻ്റെ നിലം വാങ്ങണം എന്ന് ആരും നിർദ്ദേശിച്ചുമില്ല. എന്നിട്ടും എല്ലാം കൃത്യമായി നടന്നു. യേശുവിനെ കാണിച്ച് തന്നാൽ മുപ്പത് വെള്ളിക്കാശ് തരാം എന്ന് പുരോഹിതന്മാർ പറഞ്ഞതും ആ തുക യൂദായ്ക്ക് ബോധിച്ചതും യൂദാ എറിഞ്ഞ പണം ദണ്ഡരത്തിലിടാതെ കുശവൻ്റെ നിലം വാങ്ങാം എന്ന് അഭിപ്രായം ഉയർന്നപ്പോൾ അതിനെയാരും എതിർക്കാതിരുന്നതും അവരുടെ എല്ലാം നിയന്ത്രണം ദൈവത്തിലായിരുന്നതിനാലാണ്.

   അതേ, സംഭവിക്കുന്നതെല്ലാം ദൈവം അറിഞ്ഞാണ്, അവിടുത്തെ അനുവാദത്തോടെയാണ്. അവിടുന്ന് ആരേയും തൻ്റെ ഹിതത്തിനായി ഉപയോഗിക്കും.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...