04 April, 2020

MORNING INSPIRA....✍📆_ *04.04.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ലേവ്യപുസ്തകം (Leviticus ) 26 = അനുസരണത്തിനുള്ള പ്രതിഫലങ്ങളും അനുസരണക്കേടിനുള്ള ശിക്ഷയും.
➡ സങ്കീർത്തനങ്ങൾ (Psalms ) 55 =  വഞ്ചകനെ നശിപ്പിക്കാനുള്ള പ്രാർത്ഥന.
➡ മത്തായി (Matthew) 21: 28 - 32 = രണ്ട് പുത്രന്മാരുടെ ഉപമ.
➡ റോമർ. (Romans) 8: 28 - 39 = ജയാളികൾ.

*🎯 കർണ്ണസുഖം*
     
           പതിറ്റാണ്ടുകളായി പ്രകടനപത്രികയിൽ മാത്രം നില്ക്കുന്ന വാഗ്ദാനങ്ങളുമായി നമ്മെ ഭരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ വിജയരഹസ്യം കേൾവിക്കാർക്ക് കർണ്ണസുഖം ലഭിക്കുന്ന രീതിയിൽ സംസാരിക്കാനുള്ള കഴിവാണ്. 

          ഇസ്രായേൽ രാഷ്ട്രത്തിന്റെ  ഭക്തരും ദൈവത്തിന്റെ അരുളപ്പാട് അങ്ങനെതന്നെ അറിയിച്ചിരുന്ന പ്രവാചകന്മാരുമായ യെശയ്യാവ് യിരെമ്യാവ് തുടങ്ങിയവരെ ജനം അംഗീകരിക്കാതിരുന്നത് മറുവശത്ത് ജനങ്ങളുടെ പാപങ്ങളെ ചൂണ്ടിക്കാണിക്കാതെ അവരുടെ കാതുകൾക്ക് ഇമ്പം പകരുന്ന കാര്യങ്ങൾ മാത്രം സംസാരിച്ച പ്രവാചകന്മാർ ഉണ്ടായിരുന്നതിനാലാണ്. അത് അവരുടെ അധപതനത്തിനും അസ്തമനത്തിനും കാരണമായി.

        ഇന്ന് സഭകൾക്കും സംഭവിച്ചത് മറ്റൊന്നല്ല. പാപങ്ങളെ ചൂണ്ടിക്കാണിക്കാതെ കർണ്ണസുഖം പകരുന്ന പ്രസംഗങ്ങളും എഴുത്തുകളും ആത്മീയരംഗത്ത് പ്രവർത്തിക്കുന്നവർ നടത്തിയപ്പോൾ വിശ്വാസ സമൂഹം സത്യവചനം സംസാരിക്കുന്നവരെ അവഗണിക്കുകയും കാതിനു ഇമ്പമുള്ളവ പറയുന്നവർക്ക് അവസരം നല്കുകയും ചെയ്തു. അത് പാപം പെരുകുന്നതിനും ലോകം സഭയിലാകുന്നതിനും കാരണമായി.

      പ്രിയരേ, വചനത്തിലേയ്ക്ക് മടങ്ങി വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനിയും നാമത് ചെയ്യുന്നില്ലെങ്കിൽ ഇസ്രായേലിന് സംഭവിച്ച ചരിത്രം നമ്മിലും ആവർത്തിക്കും. മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്യുക എന്നു പറഞ്ഞപ്പോൾ അനുസരണമുള്ളവനാണ് എന്ന ഭാവത്തോടെ പോകാം എന്ന് പറയുകയും പോകതിരിക്കുകയും ചെയ്ത മകനല്ല ആദ്യം എതിർത്തെങ്കിലും പിന്നീട് അനുതപിച്ച് തോട്ടത്തിൽ പോയി വേല ചെയ്ത മകനാണ് അപ്പന്റെ ഇഷ്ടം ചെയ്തത് (മത്തായി 21:28-31). വാചകത്തിലല്ല വർക്കിലാണ് കാര്യം, കാതിന് ഇമ്പം കൊടുക്കുന്നവരാകാതെ കർമ്മത്തിലൂടെ സന്തോഷം പകരുന്നവരാകാം. 

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...