MORNING INSPIRA....✍📆_ *23.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 19 = ശുദ്ധീകരണജലം.
➡ സങ്കീർത്തനങ്ങൾ (Psalms ) 90 = നിത്യനായ ദൈവവും നിസാരനായ മനുഷ്യനും.
➡ മത്തായി (Matthew) 25: 41 - 46 = ജാതികളുടെ ന്യായവിധി, ഇടത്തു നില്ക്കുന്നവർ.
➡ 1 കൊരിന്ത്യർ (1 Cor) 1: 10 - 17 = സഭയിലെ ഭിന്നത.
*🎯 വിലക്കപ്പെടാത്ത കരങ്ങൾ*
കോറോണ നിമിത്തം ഉണ്ടായിരിക്കുന്ന ഈ ലോക്ക് ഡൗൺ ആഗോളപരമായി വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നു. ഹസ്തദാനങ്ങൾ വിലക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വിലക്കില്ലാത്തതും നാം നിർബന്ധമായും നീട്ടേണ്ടതുമായ ഒന്നാണ് നന്മയുടെ കരം. ക്രിസ്തുവിനെയും അവിടുത്തെ സ്നേഹത്തെയും പ്രകടിപ്പിക്കാൻ ഏറ്റവും നല്ല അവസരമാണിത്.
യഥാർത്ഥത്തിൽ ക്രിസ്തുഭക്തർക്ക് ലഭിച്ചിരിക്കുന്ന കല്പനയാണ് അവസരം കിട്ടുംപോലെ എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക (ഗലാത്യർ 6:10 ) എന്നത്. "എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ" (1. തെസ്സലൊനീക്യർ 5:15), നന്മ ചെയ്വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ (യെശയ്യാവു 1:17) എന്ന നിർദ്ദേശവും
നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു (സദൃശവാക്യങ്ങൾ 3:27) എന്ന മുന്നറിയിപ്പും നല്കുന്നതിനൊപ്പം അന്ത്യന്യായാവിധിയിൽ നന്മ ചെയ്യാത്തവർ ശിക്ഷിക്കപ്പെടും എന്ന അപക സൂചനയും ബൈബിൾ നല്കുന്നു (മത്തായി 25:43-46). ആകയാൽ ഈ ദിവസങ്ങളെ നന്മയുടെ കരങ്ങൾ നിട്ടുന്ന ദിനങ്ങളാക്കി മാറ്റാം. അതിജീവനം അതിഗംഭീര ജീവതത്തിലേയ്ക്ക് വഴിമാറട്ടെ.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment