10 March, 2020


 
Translate message
Turn off for: Malayalam
🌅  MORNING INSPIRA....✍📆_ 09.03.20.

📖 വായന ഭാഗം 📌  പ്രധാന വിഷയങ്ങൾ

➡ പുറപ്പാട് (Exodus ) 39 = സമാഗമനകൂടാരത്തിന്റെ പണി പൂർത്തിയാക്കുന്നു.
➡ സങ്കീർത്തനങ്ങൾ (Psalms ) 10 - 11 = ദുഷ്ടന്മാരെ നീക്കാനുള്ള പ്രാർത്ഥനയും യഹോവയുടെ
     മഹത്വവും .
➡ മത്തായി (Mathews) 15: 32 - 39 = യേശു 4000 പേരെ പോഷിപ്പിക്കുന്നു.
➡ അപ്പോസ്തല. ( Acts) 25: 13 - 27 = പൗലോസിനെ അഗ്രിപ്പാവിന്റെ മുമ്പിൽ അവതരിപ്പിക്കുന്നു.

                🎯 3 ഡെയ്സ് ക്യാമ്പ്

     മുൻകൂട്ടിയുള്ള അറിയിപ്പുകളും ഒരുക്കങ്ങളും നടത്താതെ ഭൂതലത്തിൽ നടന്ന ആദ്യത്തെ
മൂന്ന് ദിവസ ക്യാമ്പിന്റെ റിപ്പോർട്ടാണ് മത്തായി എഴുതിയ സുവിശേഷം പതിനഞ്ചാം
 അദ്ധ്യായത്തിന്റെ 32 മുതൽ 39 വരെയുള്ള വാക്യങ്ങൾ.
     ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ വാഗ്മിയായ നസറായനായ യേശു ആയിരുന്നു ആ മൂന്നു
ദിവസങ്ങളിലും ജനത്തെ അഭിസംബോധന ചെയ്തത്. മുൻകൂട്ടിയുള്ള ഒരുക്കങ്ങൾ
 ഇല്ലാതിരുന്നതിനാൽ ക്യാമ്പ് നടത്തിപ്പു കമ്മറ്റിയോ വോളറ്റിയേഴ്സോ ഒന്നും ഉണ്ടായിരുന്നില്ല.
 വാഗ്മിയുടെ 12 ശിഷ്യന്മാർ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. അങ്ങനെ അവരുടെ മതത്തിന്റെ
ചട്ടക്കൂടിൽ ഒതുങ്ങി നിന്ന് അവർ വന്ന പുരുഷന്മാരുടെ മാത്രം എണ്ണം എടുത്തു; 4000
. അത്രത്തോളമോ അതിൽ കൂടുതലോ സ്ത്രികളും അതിന്റെ ഇരട്ടി കുഞ്ഞുങ്ങളും
ഉണ്ടായിരുന്നതായി അനുമാനിക്കാം. എങ്കിലും സ്ത്രികൾക്ക് മാത്രമായി പ്രത്യേക
സെക്ഷനുകളോ കുഞ്ഞുങ്ങളെ മാറ്റിയിരുത്തിയുള്ള ഉപദേശങ്ങളോ ഒന്നും ഇല്ലായിരുന്നു.
എല്ലാവരോടും സംസാരിച്ചത് യേശു തന്നെ. സമിശ്ര കേൾവിക്കാർക്ക് തൃപ്തികരമാകും വണ്ണം
 സംസാരിച്ച അവിടുന്ന് എത്രയോ ശ്രേഷ്ഠൻ.
     ഈ മൂന്ന് ദിവസങ്ങളും ഭക്ഷണത്തിനായുള്ള ഇടവേളകൾ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല
ഭക്ഷണം ഒന്നും നല്കിയതുമില്ല. ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു
വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും
 വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും
 വിവേചിക്കുന്നതുമായ (എബ്രായർ 4:12) വചനം അവരുടെ ഹൃദയങ്ങളിലേയ്ക്ക് ഒഴുകി
എത്തിയപ്പോൾ എല്ലാം മറന്നവർ അനിൽ ലയിച്ചിരുന്നു. "മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല
യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്ന പഴയ
 നിയമ പ്രസ്താവന അവിടെ അന്വർത്ഥമാക്കുകയായിരുന്നു'' 
(ആവർത്തനപുസ്തകം 8:3).
     മനുഷ്യന് ജീവിക്കാൻ അപ്പം വേണ്ട വചനം മാത്രം മതി എന്നല്ല അപ്പം കൊണ്ടു മാത്രമല്ല
ജീവിക്കുന്നത് എന്നാണ് പ്രഖ്യാപനം. അതിന്റെ അർത്ഥം അപ്പവും അല്ലെങ്കിൽ ആഹാരവും
വേണം എന്നു തന്നെയാണ്. യേശുവിന് ശ്രതാക്കളുടെ ഗ്രഹിക്കുവാനുള്ള പ്രാപ്തി മാത്രമല്ല
ശരീരത്തിന്റെ ആവശ്യവും മനസ്സിലാകും. അവിടു കേവലം പ്രസംഗിച്ച് മടങ്ങുന്നയാളല്ല
 ശാരീരിക ആവശ്യം കൂടെ നിറവേറ്റുന്നവനാണ്. അതുകൊണ്ടാണല്ലോ രോഗം സൗഖ്യം
നല്കിയത്. അന്നാ ക്യാമ്പ് അവസാന സമയങ്ങളിലേയ്ക്ക് അടുത്തപ്പോൾ മൂന്ന് ദിവസവമായി
തന്നെ ശ്രവിച്ച ജനത്തിന്റെ ശരീരത്തിന്റെ ആവശ്യം അവിടുന്ന് തിരിച്ചറിഞ്ഞു.
ശിഷ്യന്മാരുടെ പക്കലുണ്ടായിരുന്ന ഏഴ് അപ്പവും കുറെ ചെറുമീനും എടുത്ത് ദൈവത്തെ
 വാഴ്ത്തി അപ്പം വിഭാഗിച്ച് നല്കി. അവർ വാങ്ങി ഭക്ഷിക്കുകയും തൃപ്തിയോടെ മടങ്ങുകയും
 ചെയ്തു. ശേഷിച്ചവ ശിഷ്യന്മാർ ഏഴു വട്ടി നിറച്ചെടുത്തു.
    നമ്മുടെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങളെ തൃപ്തികരമാകും വണ്ണം നിറവേറ്റാൻ
 നസറായനായ യേശുവിന് കഴിയും. അവന്റെ അടുക്കലേയ്ക്ക് വരാൻ സമ്മതമോ?

🌹ശുഭദിനം💐
Morning Inspira - വചനവായനക്ക് പുതിയൊരു മുഖം
By: Evg. Johnson Lazar Uppukunnu
   9400181794

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...