19 March, 2020
MORNING INSPIRA....✍📆_ *19.03.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ലേവ്യപുസ്തകം (Leviticus ) 10 = നാദാബിന്റെയും അബീഹൂവിന്റെയും പാപം.
➡ സങ്കീർത്തനങ്ങൾ (Psalms ) 28 - 30 = യഹോവയോടുള്ള പ്രാർത്ഥന, യഹോവയുടെ ശബ്ദം, യഹോവയോടുള്ള നന്ദി.
➡ മത്തായി (Mathews) 18: 11 - 14 = ആരും നശിച്ച് പോകുന്നത് ദൈവത്തിനിഷ്ടമല്ല.
➡ റോമർ. (Romans) 1: 18 - 32 = മനുഷ്യരോടുള്ള ദൈവത്തിന്റെ കോപം.
*🎯 കഷ്ടപ്പെട്ടത് ഓർത്ത് കുറ്റപ്പെടുത്തില്ല*
പ്രോഗ്രസ് റിപ്പോർട്ടിൽ ഒപ്പു വയ്ക്കുവാൻ ചെന്ന പിതാവ് മക്കളുടെ മാർക്ക് കണ്ടും
അദ്ധ്യാപകരുടെ വിലയിരുത്തലുകളും പരാതികളും കേട്ടും തൃപ്തിയടയാത്തതിനാൽ താൻ
സഹിച്ച കഷ്ടപ്പാട് ഒാർത്ത് മക്കളെ കുറ്റപ്പെടുത്തുന്നത് സ്വഭാവികമാണല്ലോ. അതുപോലെ
തൊഴിൽ സ്ഥാപനങ്ങളിൽ കീഴുദ്യോഗസ്ഥൻ നിമിത്തം മേലുദ്യോഗസ്ഥന് എന്തെങ്കിലും
കഷ്ടപ്പാട് സഹിക്കേണ്ടി വന്നാൽ കുറ്റപ്പെടുത്തലുകളുടെ ശരങ്ങൾ കീഴുദ്യോഗസ്ഥർ
ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്നു. ഏത് മേഖല എടുത്താലും നാം നിമിത്തം ഏതെങ്കിലും
കഷ്ടപ്പാടുകൾ ആർക്കെങ്കിലും ഉണ്ടായാൽ അവർ നമ്മെ കുറ്റപ്പെടുത്തും.
അന്ന് ആ ഇടയൻ തന്റെ നുറു ആടുകളെ മേയ്ച്ച് തിരികെ എത്തി ഓരോ ആടുകളെയും
പേര് വിളിച്ച് കൂടണച്ചപ്പോഴാണ് ഒരെണ്ണം നഷ്ട്ടപ്പെട്ടതായി ദൃഷ്ടിയിൽപ്പെട്ടത്. പിന്നിട്ട
മണിക്കൂറുകളിലെ പകലോന്റെ ഉഷ്ണം എവിടെയെങ്കിലും ഒന്ന് തലചായ്ച്ചാൽ മതി
എന്ന ചിന്ത തനിക്ക് സമ്മാനിച്ചതാണ്. എന്നിട്ടും പകലത്തെ അദ്ധ്വാനത്തെ മറന്ന്
അദ്ദേഹം വീണ്ടും പിന്നിട്ട വഴികളിലേയ്ക്ക് ഇറങ്ങി മലകളിലും വനാന്തരങ്ങളിലും
പാറക്കെട്ടുകളിലും എല്ലാം താൻ ഓമനിച്ചിട്ട പേര് ഉച്ചത്തിൽ വിളിച്ചും മറുപടിയായി
ഒരു ഞരക്കമാണെങ്കിൽ പോലും അത് ശ്രവിക്കതക്ക രീതിയിൽ ചെവികൂർപ്പിച്ചും നടന്നു.
ഒപ്പം ഉള്ളിൽ നിന്ന് ഒരു വന്യജീവിയും ആക്രമിച്ചുകാണരുതേ, സഹിക്കാനാവാത്തത്
ഒന്നും കാണാൻ അനുവദിക്കരുതേ എന്ന പ്രാർത്ഥനയും. അവസാനം ആ പ്രയത്നത്തിന്
ഫലം ഉണ്ടായി, അദ്ദേഹം തന്റെ ആടിനെ കണ്ടെത്തി.
സ്വഭാവികമായും കുറ്റപ്പെടുത്തലോ ശകാരമോ ചെറുതായിട്ടാണെങ്കിലും ഒരടിയോ ആ
ഇടയനിൽ നിന്നുണ്ടാകേണ്ടതാണ്. പക്ഷേ, ഇതൊന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും
ഉണ്ടായില്ല. മറിച്ച് ആനന്ദ ആശ്രുക്കളോടെ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം
അതിനെക്കുറിച്ചു സന്തോഷിച്ചു (മത്തായി 18:13).
അതേ, നമ്മുടെ ഇടയനായ ക്രിസ്തുവും ഇങ്ങനെയാണ്. നാം നല്കുന്ന കഷ്ടപ്പാടുകൾക്കനുസരിച്ച
അവിടുന്ന് നമ്മേ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് നമ്മുടെ ബലഹീനതകളിൽ നമ്മേ ഓരോ
പ്രാവശ്യവും കണ്ടെത്തി തിരിച്ചു കൊണ്ടുവരുന്നതിലൂടെ ആനന്ദിക്കുന്നു.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
Subscribe to:
Post Comments (Atom)
പ്രഭാത ധൃാന ചിന്തകൾ
MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം (2 chronicles) 36 = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...
-
MORNING INSPIRA....✍📆_ *02.10.20.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 1 രാജാക്കന്മാർ (1 Kings) 17 = ഏലിയാവിനെ പോഷിപ്പിക്കുന്ന ദൈവം. ➡ യി...
-
*02.11.20.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 1 ദിനവൃത്താന്തം (1 chronicles) 1 = ആദാം മുതൽ ഏദോമ്യ പ്രഭുക്കന്മാർ വരെ. ➡ യെഹെസ്കേൽ (Ezekie...
No comments:
Post a Comment