28 March, 2020

  MORNING INSPIRA....✍📆_ *28.03.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ലേവ്യപുസ്തകം (Leviticus ) 19 = വിശുദ്ധരായിരിപ്പിൻ.
➡ സങ്കീർത്തനങ്ങൾ (Psalms ) 41 - 43 = രോഗിയായ സങ്കീർത്തനക്കാരൻ, ദൈവത്തോട് ചേരാനുള്ള ആഗ്രഹവും വിടുതലിനായുള്ള പ്രാർത്ഥനയും.
➡ മത്തായി (Matthew) 20: 17 - 19 = യേശു തന്റെ മരണവും ഉയർപ്പും മുൻകൂട്ടി പ്രസ്താവിക്കുന്നു.
➡ റോമർ (Romans) 6: 1 - 14 = കൃപയ്ക്ക് അധീനർ.

              *🎯 ആവർത്തന വിരസത*

       ആശയവിനിമയം കലയാണ് വികസിപ്പിച്ചെടുക്കാൻ കഴിയുന്ന കഴിവുമാണ്. വ്യത്യസ്തങ്ങളായ ആശയവിനിമയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിയിരിക്കുന്ന ഒന്നാണ് പ്രസംഗം . നിർഭാഗ്യവശാൽ ഇന്ന് പ്രസംഗത്തിന് ശ്രോതാക്കൾ കുറയുന്നു. പുതുമകളുടെ ലോകത്ത് പുതുമകൾ ഇഷ്ടപ്പെടുന്ന മനുഷ്യന് പ്രസംഗങ്ങൾ ആവർത്തന വിരസത സമ്മാനിക്കുന്നതാണിതിന് കാരണം. അതിൽ വാക്കുകളുടെ ആവർത്തനവുമുണ്ട് ആശയങ്ങളുടെയും.

       ഇന്ന് നാം മത്തായി സുവിശേഷത്തിൽ വായിച്ചത് ലോകം കണ്ട ഏറ്റവും ശ്രേഷ്ഠ പ്രസംഗകനായ യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് മൂന്നാം തവണ തന്റെ മരണപുനരുത്ഥാനത്തെക്കുറിച്ച് പറഞ്ഞതാണ് (മത്തായി 20: 18-19). ഇത് കേൾവിക്കാരിൽ ആവർത്തന വിരസത ഉളവാക്കിയോ? ഇല്ല എങ്കിൽ കാരണമെന്ത്?

      യേശു മൂന്നാമത്തെ പ്രവശ്യമാണ് തന്റെ മരണപുനരുത്ഥാനത്തെക്കുറിച്ച് പറഞ്ഞതെങ്കിലും അത് ശിഷ്യന്മാരിൽ ആവർത്തനവിരസതയ്ക്ക് കാരണമായില്ല. കാരണം അവിടുന്ന് ആദ്യം ഈ വിഷയം പറഞ്ഞപ്പോൾ ഭാവിയിൽ സംഭവിപ്പാനുള്ള കാര്യമായി (താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു) മാത്രം പറയുകയും (മത്തായി 16:21) രണ്ടാമത് അവതരിപ്പിച്ചപ്പോൾ താൻ മുൻപറഞ്ഞ കാര്യം സംഭവിക്കാറായിരിക്കുന്നു (മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും - മത്തായി 17:22-23) എന്ന നിർദ്ദേശം നല്കുകയും മൂന്നാമത് അത് നടപ്പാക്കുന്നത് ആദ്യം താൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെട്ടും അവർ തനിക്കു മരണശിക്ഷ കല്പിച്ച്  ജാതികളുടെ കൈയിലേയ്ക്ക് പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനുമായി ഏല്പിച്ചും ആണ് എന്ന് വ്യക്തമാക്കുകയും ആയിരുന്നു (മത്തായി 20:18-19).

     യേശുവിന്റെ ഈ മൂന്ന് വെളിപ്പെടുത്തലുകളും അവർക്ക് സംഭവിപ്പാനിരിക്കുന്ന കാര്യങ്ങളുടെ വ്യക്തതയും പ്രത്യാശയുടെ ദൃഢതയുമാണ് സമ്മാനിച്ചത് എന്നതുകൊണ്ട് ആവർത്തന വിരസത സമ്മാനിച്ചില്ല. നമ്മുടെ പ്രസംഗങ്ങളും ആവർത്തന വിരസത ഉളവാക്കാതിരുന്നെങ്കിൽ.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...