MORNING INSPIRA....✍📆_ *22.03.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ലേവ്യപുസ്തകം (Leviticus ) 13 = കുഷ്ഠരോഗ ലക്ഷണങ്ങളും ചികിത്സയും.
➡ സങ്കീർത്തനങ്ങൾ (Psalms ) 34 = കരുതുന്നവനും വിടുവിക്കുന്നവനുമായ യഹോവ.
➡ മത്തായി (Mathews) 18: 21 - 35 = ക്ഷമ; കല്പനയും വിശദീകരണവും.
➡ റോമർ (Romans) 3: 1 - 8 = യെഹൂദന്റെ അനീതി ദൈവത്തിന്റെ നീതി.
*🎯 ക്ഷമിക്കാം പക്ഷെ മറക്കത്തില്ല*
പണ്ട് രണ്ട് സുഹൃത്തുക്കൾ തമ്മിൽ നടന്നു പോകുകയായിരുന്നു. പല വിഷയങ്ങളെക്കുറിച്ച് വാചാലരായി സംസാരിച്ചുകൊണ്ടിരുന്ന അവർ ഏതോ ഒരു വിഷയം വന്നപ്പോൾ പരസ്പരം തർക്കിക്കുകയും തർക്കം മൂർത്ത് ഒരാൾ മറ്റൊരാളെ മർദ്ദിക്കുകയും ചെയ്തു. ഉടനെ മർദ്ദനം ലഭിച്ചയാൾ "ഇന്ന് എന്റെ സ്നേഹിതൻ എന്നെ അടിച്ചു " എന്ന് നിലത്ത് എഴുതി. വീണ്ടും അവർ വലിയ സംസാരങ്ങൾ ഒന്നുമില്ലാതെ യാത്ര തുടർന്നു. അങ്ങനെ മുമ്പോട്ട് ഒരു പാറയിലൂടെ നടന്നുപോകവെ മുൻപ് മർദ്ദനം കിട്ടിയ സുഹൃത്ത് പാറയിൽ തെന്നി വീഴാനായി പോയി. എന്നാൽ അടുത്തയാൾ (മർദ്ദനം കൊടുത്തയാൾ) അവനെ രക്ഷിച്ചു. ഉടനെ "ഇന്ന് എന്റെ സ്നേഹിതൻ എന്നെ രക്ഷിച്ചു " എന്ന് അവിടെയുള്ള ഒരു പാറയിൽ അദ്ദേഹം കല്ലുകൊണ്ട് എഴുതി. ഇത് കണ്ട് നിന്ന സ്നേഹിതൻ ചോദിച്ചു: എന്തിനാണ് ഞാൻ താങ്കളെ മർദ്ദിച്ചപ്പോൾ അത് മണ്ണിലും രക്ഷിച്ചപ്പോൾ കല്ലില്ലും എഴുതിയത്?
സ്നേഹിതാ താങ്കൾ എന്നെ മർദ്ദിച്ചപ്പോൾ എനിക്ക് വേദനിച്ചു, എന്നാൽ ആ വേദന എന്നും ഓർമ്മിക്കപ്പെടരുത്, മണ്ണിൽ എഴുതിയവ കാറ്റ് മായിക്കും പോലെ മാഞ്ഞുപോകണം. എന്നാൽ താങ്കൾ എന്നെ സഹായിച്ചത് കല്ലിൽ എഴുതുന്നവ മായാത്തതുപോലെ ഒരിക്കലും മറക്കാതെയിരിക്കണം.
പ്രിയരേ, പണ്ട് കേട്ട ഒരു കഥയാണിത്. ഇതിന്റെ ആശയം എത്ര അർത്ഥവ്യക്താണ്. യേശു പറഞ്ഞു; സഹോദരനോട് എഴു എഴുപതു വട്ടം ക്ഷമിക്കുക. നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും (മത്തായി 18:22, 35).
ക്ഷമിക്കുന്നത് ഹൃദയപൂർവ്വം ആകണം, വീണ്ടും അത് ഓർക്കരുത്, ക്ഷമിക്കാം മറക്കത്തില്ല എന്നത് ദുഷ്ടന്റെ വിചാരമാണ് ദൈവീകമല്ല. സ്വർഗ്ഗസ്ഥനായ പിതാവു നമ്മോടു ക്ഷമിക്കേണ്ടതിന് നമുക്ക് മറ്റുള്ളവരോടും ക്ഷമിക്കാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_

No comments:
Post a Comment