MORNING INSPIRA....✍📆_ *24.03.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ലേവ്യപുസ്തകം (Leviticus ) 15 = സ്രവത്തിൽ നിന്നുള്ള ശുദ്ധീകരണം.
➡ സങ്കീർത്തനങ്ങൾ (Psalms ) 37 = നീതിമാന്റെ സുരക്ഷിതത്വവും ദുഷ്ടന്റെ സുരക്ഷിതമില്ലായ്മയും.
➡ മത്തായി (Mathews) 19: 13 - 15 = യേശുവും ശിശുക്കളും.
➡ റോമർ (Romans) 3: 21 - 31 = വിശ്വാസത്തലുള്ള നീതികരണം.
*🎯 പരിലാളിക്കലും പരിമിതപ്പെടുത്തലും*
ജാതി, മതം, വർഗ്ഗം, വർണ്ണം, രാജ്യം, കുടുംബം തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ സമൂഹം ഒരുമിച്ച് ആസ്വദിക്കുന്ന സൗന്ദര്യം ഉണ്ടെങ്കിൽ അത് കുഞ്ഞുങ്ങളുടേതാണ്. വലിയ കണ്ണുകളും ചെറിയ വായും ചെറിയ മൂക്കും വീര്‍ത്ത കവിളുകളും നീളം കുറഞ്ഞ കൈകാലുകളും ചേര്‍ന്ന രൂപത്തെ വാരിപുർണന്നും തലോടിയും വായുവിൽ എറിഞ്ഞും ചുറ്റിക്കറക്കിയും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ബേബി ഫുഡുകളും വാങ്ങി കൊടുത്തും എല്ലാ പരിലാളനങ്ങളും നാം അവർക്ക് നല്കുന്നു.
പരിലാളനകളിൽ പിച്ചവെച്ച് വളരുന്ന ഓരോ കുഞ്ഞും വളർന്നുവരുന്നത് കുടുംബവും സമൂഹവും മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള പരിമിതികളിലേയ്ക്കാണ്. അതുകൊണ്ടു തന്നെ ശൈശവത്തിൽ അവർ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്ക് നോ- അരുത് എന്നാണ്. അതിൽ പോകരുത്, ഓടരുത്, ചാടരുത്, മിണ്ടരുത്, തുടങ്ങി നിരവധി അരുതുകൾ വരും. ഓരോ പ്രായത്തിൽ നല്‍കേണ്ട ശിക്ഷണങ്ങൾ നല്കുന്നതിനെയല്ല അവരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വിലക്കുന്നതാണ് വിവക്ഷിക്കുന്നത്.
യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തിലും ഇത്തരം ഒരു സംഭവം നടന്നു. ഒരിക്കൽ ചിലയാളുകൾ അവരുടെ കുഞ്ഞുങ്ങളെ യേശുവിന്റെ അരികിലേയ്ക്ക് കൈ വെച്ച് പ്രാർത്ഥിക്കേണ്ടതിനായി കൊണ്ടുവന്നപ്പോൾ "യേശുവിന്റെയടുക്കലേയ്ക്ക് രോഗികളല്ലേ വരേണ്ടത്, കുഞ്ഞുങ്ങളല്ലല്ലോ, അവർ അപ്പുറത്തെങ്ങാനും മാറി കളിക്കട്ടെ" എന്ന മുൻധാരണ ഉണ്ടായിരുന്നതിനാൽ ശിഷ്യന്മാർ വലിയൊരു നോ പറഞ്ഞ് അവരെ വിലക്കി. പ്രത്യക്ഷത്തിൽ ശിഷ്യന്മാർ പറഞ്ഞത് കുഞ്ഞുങ്ങളെ കൊണ്ടുവന്നവരോടാണെങ്കിലും അവ വന്ന് പതിച്ചത് ആ കുരുന്നു ഹൃദയങ്ങളിലാണ്. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന യേശു കുഞ്ഞു ഹൃദയങ്ങളിലെ നോവ് മനസ്സിലാക്കി ശിഷ്യന്മാരോട് വലിയൊരു നോ പറഞ്ഞ് അവരുടെ ഇത്തരം മുൻവിധികളെ തിരുത്തുകയും കുഞ്ഞുങ്ങളെ എന്റെ അടുക്കലേയ്ക്ക് വിടുവിൻ എന്ന് കല്പിക്കുകയും ചെയ്തു (മത്തായി 19:14).
യേശു ഏതെങ്കിലും ഒരു പ്രായക്കാർക്ക് വേണ്ടി മാത്രം ഉള്ളവനല്ല. അവനരികിലേയ്ക്ക് വരുന്നവരെയും കൊണ്ടുവരുന്നവരെയും അവിടുന്ന് ഇരുകൈകളും നീട്ടി സ്വികരിക്കും. അവരുടെ ആവശ്യം എന്താണോ അവ നടത്തികൊടുക്കുകയും ചെയ്യും. യേശു വെയ്ക്കാത്ത പരിമിതികൾ വെയ്ക്കാതെ യേശുവിങ്കലേയ്ക്കും യേശുവിനു വേണ്ടിയും കുഞ്ഞുങ്ങളെ കൊണ്ടുവരാൻ നമുക്കാകട്ടെ.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_

No comments:
Post a Comment